പാലക്കാട് മണ്ണാര്‍ക്കാടില്‍ വീട്ടില്‍ നിന്നും പതിനേഴ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. കൊറ്റിയോട് അങ്ങാടിക്കാട്ടില്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്.
വിയ്യക്കുറുശ്ശി പൂവ്വക്കോട്ടില്‍ വീട്ടില്‍ ജോമി ഫ്രാന്‍സിസിന്റെ വീട്ടില്‍ കഴിഞ്ഞ പതിമൂന്നിനായിരുന്നു കവര്‍ച്ചയുണ്ടായത്. വീടിന്റെ മുകള്‍ നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് യുവാവ് അപഹരിച്ചത്. കഴിഞ്ഞദിവസം ജോമിയുടെ ഭര്‍ത്താവ് സിബിന്റെ സുഹൃത്ത് പണം ആവശ്യപ്പെട്ട് വീട്ടുകാരെ സമീപിച്ചിരുന്നു. സ്വര്‍ണം നല്‍കി സഹായിക്കാനായി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സല്‍മാന്‍ ഫാരിസിനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ജോമിയുടെ വീട്ടിലുള്ള സ്വാതന്ത്ര്യം മുതലെടുത്താണ് വീട്ടിൽ എവിടെയാണ് സ്വർണമിരിക്കുന്നതെന്ന് ഫാരിസ് മനസിലാക്കിയത്.
സിബിനൊപ്പം വിവിധയിടങ്ങളില്‍ ജോലിക്ക് പോവുന്ന ആളായിരുന്നു ഫാരിസ്. കവര്‍ച്ച ചെയ്തതില്‍ നിന്നും നാല് പവന്‍ സ്വര്‍ണംം വിറ്റിരുന്നു. ഇത്തരത്തില്‍ ലഭിച്ച തുകയില്‍ എണ്ണായിരം രൂപ പൊലീസ് കണ്ടെടുത്തു. വാടകയ്ക്ക് കാറെടുത്ത് കാസര്‍കോട്ടേക്ക് യാത്ര പോകാന്‍ നിശ്ചയിച്ചിരുന്ന സമയത്തായിരുന്നു പൊലീസ് യുവാവിനെ പിടികൂടിയത്. ഫാരിസിനെ കവര്‍ച്ചയുണ്ടായ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
No Comment.