
പൊന്നോണക്കാലമായ്
പൂവിളിയുണർന്നു
കണിമലരേ നീയെൻ
മനസ്സിൽ നിറഞ്ഞു… (2)
മറ്റൊരു പൂക്കാലം
തീർക്കുവാൻ
എന്റെ സ്വപ്നത്തിൽ
നീ വന്നു
ഒരു സ്നേഹബിന്ദുവായ്…(2)
(പൊന്നോ…)
അറിയുന്നു ഞാൻ നിന്റെ സ്നേഹമെൻ കണ്മണി…
അകതാരിൽ നിറയുന്ന
വർണ്ണപതംഗമായ്… (2)
കാലമെനിക്കായ്
നൽകിയ കൂട്ടുകാരി
നീയെന്നിൽ നിറയുന്ന
വസന്തരാഗം…
നീയെന്നിൽ നിറയുന്ന
സ്നേഹരാഗം….
(പൊന്നോ….)
ഇനിവരും നാൾകളിൽ
നിനക്കായ് കുറിക്കും
ഞാൻ
സ്നേഹം തുളുമ്പുന്ന
കാവ്യങ്ങളോമലേ..(2)
പറയാതെ പറയും
നിന്നുള്ളിലെ സ്നേഹവും
പനിമതി ഞാനിന്നു
തിരിച്ചറിയുന്നു…
പരിഭവമലരേ….
തിരിച്ചറിയുന്നു…
(പൊന്നോ….)

No Comment.