Skip to content

chithrodayamflashnews.com

November 29, 2026 3:25 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൊലപാതകം മറയ്ക്കാന്‍ സുചിതയെ കുറിച്ച് കള്ളക്കഥ; തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച് വിഷ്ണു.

മലപ്പുറം തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരി സുചിതയുടെ കൊലപാതകത്തിന്‍റെ യഥാർഥ കാരണം എന്താണെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. അറസ്റ്റിലായ യൂത്ത്കോണ്‍ഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണുവിനേയും കൂട്ടുപ്രതികളേയും കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് വിഷ്ണുവും സുഹൃത്തുക്കളും കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമായി. സുചിത മറ്റൊരാള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് പോയെന്നായിരുന്നു വിഷ്ണുവിന്റെയും സുഹൃത്തുക്കളുടെയും പ്രചാരണം. അതേസമയം, പ്രതികള്‍ക്ക് കോണ്‍ഗ്രസ് സഹായം ലഭിച്ചോയെന്ന് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

കൊലപാതകം നടത്തിയത് വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ചേര്‍ന്നാണെന്ന് ബോധ്യപ്പെട്ടെങ്കിലും കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തതകൾ ഏറെയാണ്. സുചിത ദേഹത്തണിഞ്ഞ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ മാത്രമായി കൊലപാതകം നടത്തില്ലെന്നാണ് അനുമാനം. പ്രാഥമികമായ ചോദ്യംചെയ്യലിൽ പ്രധാന പ്രതി വിഷ്ണു യഥാർഥ കാരണം മറച്ചുവയ്ക്കുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. എന്തിനാണ് സുചിത വിഷ്ണുവിന്‍റെ വീട്ടിലെത്തിയത്, ഇവര്‍ തമ്മില്‍ മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇത് കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. പ്രതികള്‍ക്ക് കോണ്‍ഗ്രസ് പാർട്ടി നൽകിയ സഹായങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. വിഷ്ണുവിനെ യൂത്ത് കോൺഗ്രസ്‌ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6