Skip to content

chithrodayamflashnews.com

November 30, 2026 3:16 am

പ്രചോദന കഥകൾ

ഒരാളുടെ മനസ്സ്‌ നല്ലതാണ്‌ എന്ന് പറഞ്ഞിട്ട്‌ ഒരു കാര്യവും ഇല്ല… യഥാസമയം അത്‌ ഉപയോഗിച്ചില്ലെങ്കിൽ…എന്ത്‌ കാര്യം?

മനസ്സും വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ട് . മനുഷ്യന്റെ ഉള്ളിലുള്ളത് എന്താണോ അത് വാക്കുകളിലൂടെയാണ് പുറത്തേക്ക് വരുന്നത്. മനുഷ്യൻ പറയുന്നതെന്തോ അതായിരിക്കും അവനിൽ നിന്ന് വെളിപ്പെടുക. തൽക്കാലം കളവ് പറഞ്ഞു താന്‍ സത്യസന്ധന്‍ ആണെന്ന് മറ്റുള്ളവരെ അവന്‍ ധരിപ്പിച്ചേക്കാം. പക്ഷേ അവന്റെ പ്രവർത്തനങ്ങളിലൂടെ അവന്റെ സത്യസന്ധത പിന്നീട് സമൂഹത്തിന് ബോധ്യപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ എത്ര നല്ല ഭംഗിവാക്കുകൾ പറയുന്നവനും പ്രവർത്തി പഥത്തില്‍ എത്തുമ്പോൾ അവന്റെ യാഥാർത്ഥ്യം വെളിപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. സത്യസന്ധമായ ഒരു ഹൃദയത്തിൽ നിന്നുണ്ടാകുന്ന ആത്മാർത്ഥമായ വാക്കുകളാണ് നേരെ ചൊവ്വേയുള്ള വാക്കുകള്‍. ദ്വയാർത്ഥങ്ങൾ ഇല്ലാത്ത, പരിഹാസമോ ചതിയോ വഞ്ചനയോ ഒളിപ്പിച്ചിട്ടില്ലാത്ത നല്ല ആത്മാർത്ഥയുള്ള വാക്കുകൾ പറയുന്നവരായി നാം മാറേണ്ടതുണ്ട്

അതിന്‌ ആദ്യം മനസ്സും പിന്നെ പ്രവർത്തനവും നന്നാവേണ്ടതുണ്ട്‌….
മനസ്സ് ഒരു പാരച്യൂട്ട് പോലെയാണെന്ന് ഐൻസ്റ്റീൻ പറഞ്ഞു. പ്രവർത്തിക്കാൻ അത് തുറന്നിരിക്കണം..നമുക്ക്‌ നമ്മുടെ മനസ്സുകളെ സത്യത്തിന്‌ നേർക്ക്‌ തുറന്നു പിടിക്കാം…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6