പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിച്ചതോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ ഇടമില്ല, രോഗികൾ വരാന്തയിൽ തറയിൽ പായ വിരിച്ച് കിടക്കേണ്ട അവസ്ഥ. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി, കോവിഡനന്തര അസുഖങ്ങൾ തുടങ്ങിയവയുമായി രോഗികൾ എത്തിയതോടെയാണ് 28 കട്ടിലുകൾ വീതമുള്ള 12 മെഡിസിൻ വാർഡുകൾ തികയാതെ വന്നത്. വാർഡുകൾക്ക് പുറത്തെ വരാന്ത മുതൽ, ആശുപത്രിക്കുള്ളിലേക്ക് സുരക്ഷാ ജീവനക്കാർ രോഗികളെയും കൂട്ടിരിപ്പുകാരെയും കടത്തിവിടുന്ന വഴിയിൽ വരെ രോഗികൾ കിടക്കുകയാണ്.
നൂറിലേറെ രോഗികളെയാണു മെഡിസിൻ വാർഡിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത്. വരാന്തയിൽ കട്ടിലുകൾ ഇടാത്തതിനാൽ തറയിലാണ് രോഗികളെ കിടത്തുന്നത്. പനി രോഗികളെക്കൂടാതെ ഇന്നലെ ഡെങ്കിപ്പനി ബാധിച്ച് 38 പേരും എലിപ്പനി ബാധിച്ച് 30 പേരും മെഡിസിൻ വാർഡിൽ ചികിത്സയിലുണ്ട്
No Comment.