Skip to content

chithrodayamflashnews.com

October 20, 2026 12:04 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

പ്രായത്തെ തോൽപ്പിച്ച ചുവടുകൾ; ഞൊടിയിടയിൽ മിന്നി മറയുന്ന നവരസങ്ങൾ, അനായാസം കൈകളിൽ വിരിയുന്ന മുദ്രകൾ; പ്രശസ്ത നൃത്താദ്ധ്യാപിക ഭവാനി ചെല്ലപ്പന് വിട

നൃത്താദ്ധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. കോട്ടയം കുമാരനല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം.

നൃത്തച്ചുവടുകൾ കണ്ടാൽ പ്രായം വെറും സംഖ്യകളാണെന്ന് തോന്നിപ്പോകും. ചടുലമായ ചുവടുകളും കൈകളിൽ വിടരുന്ന മുദ്രകളും മുഖത്ത് മിന്നി മറയുന്ന നവരസങ്ങളും ആരെയും ആകർഷിക്കും, അതായിരുന്നു ഭവാനി ചെല്ലപ്പൻ. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവർ‌ നൃത്ത ലോകത്തെ വിസ്മയങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. 1952-ൽ ആരംഭിച്ച വിദ്യാലയത്തിൽ സിനിമാ-സീരിയൽ താരങ്ങളടക്കം നിരവദി പേരാണ് നൃത്തം അഭ്യസിച്ച് പഠിച്ചിറങ്ങിയത്.

കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയവയും കലാരംഗത്തെ അമൂല്യ നേട്ടങ്ങൾക്ക് തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് ബഹുമതികൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6