Skip to content

chithrodayamflashnews.com

October 19, 2026 11:58 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക്

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് വിവരം. ടൈഗർ ഷ്റോഫിന്‍റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ ഷ്റോഫ് പരിക്കുകൾ ഒന്നുമേൽക്കാതെ രക്ഷപ്പെട്ടു. താരം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് താരത്തിന് നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ടൈഗർ ഷ്റോഫ് മുന്നറിയിപ്പ് അവഗണിച്ചെന്നാണ് ബിഷ്ണോയ് ഗ്യാങ് ശബ്ദ സന്ദേശത്തിലൂടെ പറയുന്നത്. സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നവരെ അവസാനിപ്പിക്കുമെന്നാണ് നിലപാട്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പെന്നും ബിഷ്ണോയ് ഗ്യാങ് കൂട്ടിച്ചേർത്തു.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന ശക്തമാക്കുകയും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ മുംബൈയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6