Skip to content

chithrodayamflashnews.com

October 18, 2026 6:27 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

അഹമ്മദാബാദിലെ തിരക്കേറിയ തെരുവുകളിലൊന്നിൽ, ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു വലിയ ട്രക്കിന്റെ ടയറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. അന്ന് എനിക്ക് വെറും 19 വയസ്സായിരുന്നു പ്രായം. ഒരു ചെറിയ അനക്കം കണ്ട് ആ കവർ തുറന്നുനോക്കിയ എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി. ജീവന് വേണ്ടി പിടയുന്ന, മാസം തികയാതെ ജനിച്ച ആ കുഞ്ഞുശരീരം നെഞ്ചോട് ചേർത്ത് ഞാൻ അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അവനെ മാറ്റുമ്പോൾ, എന്റെ വിരലിൽ ആ കുഞ്ഞിക്കൈകൾ മുറുകെ പിടിച്ചിരുന്നു. എന്റെ വിരലിലല്ല, എന്റെ ഹൃദയത്തിലേക്കായിരുന്നു അവൻ അന്ന് പിടിച്ചുകയറിയത്!

ഡോക്ടർമാർക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. വെറും 7 മാസം മാത്രം വളർച്ചയുള്ള ആ കുരുന്ന് രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന് അവർ പറഞ്ഞു. പക്ഷേ, അവനെ അവിടെ തനിച്ചാക്കി മടങ്ങാൻ എന്റെ മനസ്സ് അനുവദിച്ചില്ല. അറിയാവുന്ന ദൈവങ്ങളെ വിളറിച്ചുകൊണ്ട് ഞാൻ ആ ആശുപത്രി വരാന്തയിൽ കാത്തിരുന്നു. എന്റെ പ്രാർത്ഥനകൾ ഫലം കണ്ടു; പതിയെ അവൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

അവനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ സമൂഹം എതിർത്തു. “19 വയസ്സുകാരനായ ഒരു പയ്യൻ ഇത്രയും വലിയ ബാധ്യത തലയിൽ വെക്കുന്നത് എന്തിനാണ്? സ്വന്തം ഭാവി നശിപ്പിക്കാതെ അനാഥാലയത്തിൽ ഏൽപ്പിക്കൂ” എന്ന് പലരും ഉപദേശിച്ചു. അമ്മയും ആദ്യം പേടിച്ചു. സാഹചര്യങ്ങൾ ഓർത്ത് അമ്മ കരഞ്ഞുകൊണ്ട് അവനെ തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, ഞാൻ അമ്മയുടെ കാലിൽ വീണ് അപേക്ഷിച്ചു; “നമ്മൾക്ക് ഇവനെ ഉപേക്ഷിക്കാൻ കഴിയില്ല അമ്മേ…” എന്റെ കണ്ണുനീർ കണ്ടിട്ടാകാം, അമ്മ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് നമുക്കൊപ്പം ഉണ്ടാകും എന്ന് വാക്ക് തന്നു.
അവനെ ഞങ്ങൾക്ക് ലഭിച്ച ജൂൺ 14 ഞങ്ങൾ അവന്റെ ജന്മദിനമായി തിരഞ്ഞെടുത്തു. ‘ആരവ്’ എന്ന് അവന് പേരും നൽകി. അന്ന് ജീവൻ ബാക്കിയാകില്ലെന്ന് ഡോക്ടർമാർ വരെ വിധിയെഴുതിയ ആ കുരുന്ന് ഇന്ന് രണ്ട് വയസ്സായി, ഞങ്ങളുടെ വീടിന്റെ വെളിച്ചമായി വളരുകയാണ്.

രക്തബന്ധത്തേക്കാൾ വലുതാണ് ഹൃദയം കൊണ്ടുള്ള ചില ബന്ധങ്ങൾ എന്ന് അവൻ എന്നെ പഠിപ്പിച്ചു. സ്വന്തം സഹോദരനാകാൻ ഒരേ വയറ്റിൽ തന്നെ ജനിക്കണമെന്നില്ല, ചിലരെ നമ്മൾ ഹൃദയം കൊണ്ട് സ്വന്തമാക്കുന്നതാണ് ഏറ്റവും വലുത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6