Skip to content

chithrodayamflashnews.com

October 20, 2026 12:02 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

കേരളത്തില്‍ നിന്നുള്ള ആദ്യ അയോധ്യ ട്രെയിന്‍ പുറപ്പെട്ടു; കന്നിയാത്രയില്‍ 972 യാത്രക്കാര്‍

സംസ്ഥാനത്ത് നിന്നും അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. കൊച്ചുവേളി- അയോധ്യ ധാം ആസ്ഥ സര്‍വീസ് രാവിലെ 10 മണിക്ക് മുന്‍ റെയില്‍വേ മന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. 972 യാത്രക്കാരാണ് കന്നിയാത്രയില്‍ അയോധ്യയിലേക്ക് പുറപ്പെട്ടത്. 3,300 രൂപയാണ് യാത്രാ നിരക്ക്. ട്രെയിന്‍ 12ന് അയോധ്യയിലെത്തും.

പാലക്കാട് കഞ്ചിക്കോട് നിന്നാണ് ആദ്യ സര്‍വീസ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം കൊച്ചുവേളിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നു നടന്ന ഉദ്ഘാടന ചടങ്ങില്‍ ബിജെപി ജില്ലാ നേതൃത്വമാണ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

കേരളത്തില്‍ നിന്ന് 24 ആസ്ഥ സ്‌പെഷ്യല്‍ സര്‍വീസുകളാണ് നടത്തുക. അതില്‍ ആദ്യ സര്‍വീസാണ് ഇന്ന് കൊച്ചുവേളിയില്‍ നിന്ന് തുടങ്ങിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6