Skip to content

chithrodayamflashnews.com

October 20, 2026 12:02 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

ചൂട് കൂടും, രണ്ടാഴ്ചയ്ക്കുള്ളില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; ഈ മാസം മഴ പെയ്യില്ല.

കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്.

അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം. മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നും പ്രവചനത്തില്‍ പറയുന്നു.

കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്.

അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം. മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നും പ്രവചനത്തില്‍ പറയുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6