ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തികൾക്ക് തടസ്സങ്ങൾ, ധനനഷ്ടം,, സഹോദരഗുണം സ്ത്രീകൾ മൂലം ചില നേട്ടങ്ങൾo പ്രതാപ ഐശ്വര്യങ്ങൾ കുറയും- ഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
കുടുംബ സുഖം കുറയും ധനലാഭം കുറയും ദേഹസുഖം ലഭിയ്ക്കു o അന്യരാൽ ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )ബന്ധു കലഹം മാറി കിട്ടും , ജന വിരോധം കുറയും ധനലാഭം രോഗരിഷ്ടങ്ങൾ കുറയും ശത്രുക്കളുടെ ഉപദ്രവം മനസ്സിലാവുംമുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്): കർമ്മ വിഘ്നം, അഭിമാനക്ഷതം, ദ്രവ്യനാശം – അധികാരികളുടെ ഉപദ്രവം – ശാരിരികമായ അസ്വസ്ത കൾ ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
കർമ്മ സിദ്ധി, അഭിഷ്ടസിദ്ധി, ധനലാഭം, ആരോഗ്യം ഇ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )
ധനലാഭം, ദൂര യാത്ര, കർമ്മ വിജയം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )രോഗപീഡ , വിഷഭയം, വ്യസനം, കലഹം അധികാരികളുടെ ഉപദ്രവം, ദ്രവ്യനഷ്ടം ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)
സ്ത്രി വിരോധം, പതന ഭയം ശ്ത്രു ശല്യം, രോഗ ഭയം, സഹജാ രാഷ്ടം ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്)
അസന്മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, , വാതദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിഘ്നം ഇവ ഫലം

No Comment.