Skip to content

chithrodayamflashnews.com

October 17, 2026 2:23 pm
മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ സിനിമയെ വെല്ലുന്ന പ്ലാനിങ്ങ്… എന്നാൽ ഒടുവിൽ നീതിയുടെ മുന്നിൽ തകർന്നടിഞ്ഞ ക്രൂരത..!

സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി! 

കണ്ണൂരിന്റെ സ്വന്തം വ്ലോഗറും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ ശിവത്തിൽ അനൂപിന്റെ (33) പെട്ടെന്നുള്ള വിയോഗം മലയാളികളെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മാഹി പെരുന്നാൾ വിശേഷങ്ങൾ ക്യാമറയിൽ പകർത്താൻ സുഹൃത്ത് ഷബീറിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് വിധി ആ ദുരന്തം തീർത്തത്. നടാൽ ദേശീയപാതയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ കാർ അവർ സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

​നാടിന്റെയും പൊതുജനങ്ങളുടെയും പല പ്രശ്നങ്ങളും മുഖംനോക്കാതെ അധികാരികളുടെ മുന്നിലെത്തിച്ച അനൂപ്, സോഷ്യൽ മീഡിയയിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. മരണത്തിന് തൊട്ടുമുമ്പ്, വെറും 12 മണിക്കൂർ മുൻപ് ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇപ്പോൾ എല്ലാവരെയും വേദനിപ്പിക്കുകയാണ്:

​”മനസ്സറിഞ്ഞ് സന്തോഷിക്കാൻ കിട്ടുന്ന നിമിഷങ്ങളെ നമ്മൾ ഒരിക്കലും കൈവിടരുത്… അത്തരം സന്തോഷങ്ങളെ ചേർത്തുപിടിക്കുക, നെഞ്ചോട് ചേർക്കുക… ഇതുപോലെ നമ്മുടെ സ്വന്തം കണ്ണൂർ ദസറയെ നെഞ്ചോട് ചേർക്കാം!”
​ജീവിതത്തിന്റെ ചെറിയ നിമിഷങ്ങളെപ്പോലും സ്നേഹത്തോടെ വരച്ചുകാട്ടിയ ആ ചെറുപ്പക്കാരൻ ഇനിയൊരു തിരിച്ചുവരവില്ലാത്ത യാത്രയായി എന്ന് വിശ്വസിക്കാൻ കഴിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും കുടുംബവും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഷബീർ ആശുപത്രിയിൽ ചികിത്സയിലാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6