ഉത്തർപ്രദേശിലെ മീററ്റിൽ സ്വന്തം ഭർത്താവിനെ കഴുത്തുഞെരിച്ചുകൊന്ന് പാമ്പുകടിയേറ്റു മരിച്ചതാണെന്ന് വരുത്തിതീർത്ത കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ചു…!!
2025 ഏപ്രിൽ 12-നാണ് അക്ബർപുർ സാദത്ത് ഗ്രാമത്തിൽ അമിത് കശ്യപ് എന്ന മിക്കിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മൃതദേഹത്തിനടിയിൽ ഒരു പാമ്പും..! പാമ്പുകടിയേറ്റാണ് മരിച്ചതെന്നാണ് ആദ്യം എല്ലാവരും കരുതിയതെങ്കിലും, കഴുത്തിലെ പരിക്കുകളും പോറലുകളും കൊലപാതകമെന്ന സംശയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു…!!

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കഴുത്തുഞെരിച്ചുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്ന് വ്യക്തമായത്…!!
ഭാര്യ രവിതയും അയൽവാസിയായ കാമുകൻ അമർദീപും ചേർന്നാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത്…!!
മരണം പാമ്പുകടിയേറ്റാണെന്ന് വരുത്താൻ മുൻകൂട്ടി പിടികൂടിയ പാമ്പിന്റെ വിഷസഞ്ചി നീക്കം ചെയ്തശേഷമാണ് ഇവർ കൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി…!!
പോലീസ് പരിശോധിച്ച ഫോൺ രേഖകൾ ഇരുവരുടെയും എല്ലാ കള്ളക്കളികളും പുറത്തുകൊണ്ടുവന്നു…!! അമിതിൻ്റെ മരണത്തിന് ശേഷം വെറും നാല് ദിവസത്തിനുള്ളിൽ ഇവർ സംസാരിച്ചത് എഴുപതിലധികം തവണ..!
ആകെ അഞ്ഞൂറിലധികം ഫോൺ കോളുകളാണ് തെളിവായി മാറിയത്…!!
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ച മീററ്റ് കോടതി, പ്രതികളായ രവിതയ്ക്കും അമർദീപിനും പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുകയായിരുന്നു.
No Comment.