വെള്ളിത്തിരയിൽ വില്ലന്മാരെ ഇടിച്ചുതകർക്കുന്ന, ആക്ഷൻ രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന ഒരു സൂപ്പർസ്റ്റാർ എന്ന ആ പരുക്കൻ ഭാവങ്ങൾക്കെല്ലാം ഉള്ളിൽ കടിച്ചാൽ പൊട്ടാത്ത സ്നേഹമുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് രാധിക എന്ന പെൺകുട്ടി കടന്നുവരുന്നതോടെയാണ് ആ കഥ തുടങ്ങുന്നത്.
1990 ഫെബ്രുവരിയിലായിരുന്നു അവരുടെ വിവാഹം. വർഷങ്ങൾ ഒരുപാട് കടന്നുപോയി. സിനിമ ലോകത്തെ തിരക്കുകൾക്കിടയിലും രാഷ്ട്രീയത്തിലെ വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലും സുരേഷ് ഗോപിക്ക് രാധിക വെറുമൊരു ഭാര്യ മാത്രമല്ല, അദ്ദേഹത്തിൻറെ ലോകം തന്നെയായി മാറി.
ഒരു ദിവസം ഒരു പുതിയ സിനിമയുടെ പ്രമോഷനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സുരേഷ് ഗോപി പെട്ടെന്ന് വൈകാരികമായി ഉള്ളിൽ വർഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു വലിയ ചിന്ത അദ്ദേഹം ലോകത്തോട് പങ്കുവെച്ചു.
ഈ അടുത്തകാലത്തായി ഞാൻ ഒരുപാട് ആലോചിക്കാറുണ്ട്… ദൈവമേ, ഞങ്ങളിൽ ആരാണ് ആദ്യം ഈ ഭൂമിയിൽ നിന്നും യാത്രയാകേണ്ടത്? എനിക്ക് അതിനൊരു ഉത്തരം കിട്ടിയിട്ടില്ല കാരണം, രാധികയില്ലാത്ത ഒരു വീടിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലുമാകില്ല അവളില്ലാത്ത ഒരു ലോകത്ത് എനിക്ക് ജീവിക്കാൻ കഴിയില്ല.

ചിലപ്പോഴൊക്കെ ഞാൻ ദേഷ്യപ്പെടാറുണ്ടെന്നും എന്നാൽ രാധിക വന്നു സ്നേഹത്തോടെ ആഹാരം വിളമ്പിതന്നില്ലെങ്കിൽ തനിക്ക് ഒരുപിടി ചോറു പോലും ഇറക്കാനാകില്ലെന്നും അദ്ദേഹം അത്രമേൽ ആർദ്രമായി പറഞ്ഞു.
സിനിമയിലെ ഡയലോഗുകളേക്കാൾ തീഷ്ട്ടമായ ആ വാക്കുകൾ കേട്ട് ആരാധകരുടെ കണ്ണുനിറഞ്ഞു. 35 വർഷത്തോളമുള്ള അവരുടെ ദാമ്പത്യത്തിന്റെ ആഴവും പരസ്പരമുള്ള അടിയുറച്ച വിശ്വാസവുമായിരുന്നു ആ വാക്കുകളിൽ തെളിഞ്ഞു നിന്നത്. വലിയ പദവികളിൽ ഇരിക്കുമ്പോഴും തന്റെ പ്രിയപ്പെട്ടവൾക്ക് മുന്നിൽ ഞാൻ വെറുമൊരു കൊച്ചുകുട്ടിയാണെന്ന് തെളിയിക്കുന്നതായിരുന്നു സുരേഷ് ഗോപിയുടെ ആ സുന്ദരമായ പ്രണയ പ്രഖ്യാപനം.
No Comment.