
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ ഡി വിനയചന്ദ്രൻ പുരസ്കാരത്തിന് ( കവിത സമാഹാരം)ശ്രീമതി. സൈഗാ ദിലീപിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് ഡി. വിനയചന്ദ്രൻ പുരസ്കാരം
സൈഗാ ദിലീപിന്റെ ഗസൽ പൂക്കൾ എന്ന കവിത സമാഹാരത്തിനാണ് അവാർഡ്.
2024 മാർച്ച്27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ( വിവേകാനന്ദ)ഹാളിൽ വെച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
ആലപ്പുഴയിലെ ഒരു വലിയ കലാ കുടുംബത്തിലെ അംഗമാണ് സൈഗാ ദിലീപ്. സംഗീത സംവിധായകൻ ആലപ്പി ഗോപിനാഥിന്റെയും തങ്കമണിയുടെയും മകളാണ് അധ്യാപികയായ സൈഗാ ദിലീപ്. ഭർത്താവ് ദിലീപ് കുമാർ. മകൻ അക്ഷയ ദിലീപ്.
കവിതകൾ കൂടാതെ ഗാനരചനാരംഗത്തും സൈഗാ ദിലീപ് സജീവമാണ്. രണ്ട് കവിത സമാഹാരങ്ങൾ കൂടാതെ പ്രമുഖ കവികൾക്കൊപ്പംമറ്റു പതിനഞ്ചു പുസ്തകങ്ങളുടെ ഭാഗമായിട്ടുണ്ട്..
2023 പാറ്റ് അവാർഡ്, BSS നാഷണൽ അവാർഡ്, ഗ്രാമീണയുടെ ടി പി രാജീവൻ മുദ്രാ പുരസ്കാരം, കേരള സാഹിത്യ സംഗമ വേദിയുടെ നവാഗത പ്രതിഭാ പുരസ്കാരം, ഗന്ധർവ്വ സംഗീതം 31 മൾട്ടി ടാലന്റ് അവാർഡ്, ടാഗോർ പീസ് ഓർഗനൈസേഷൻ ടാഗോർ കർമ്മ പുരസ്കാർ,APJ അബ്ദുൾകലാം സ്റ്റഡി സെന്ററിന്റെ 2024 നാരീ പുരസ്ക്കാർ എന്നിവ ലഭിച്ചിട്ടുണ്ട്

No Comment.