Skip to content

chithrodayamflashnews.com

November 28, 2026 6:29 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2349

ശ്രീമതി. സൈഗാ ദിലീപിന് ഡി. വിനയചന്ദ്രൻ പുരസ്കാരം

സൈഗാ ദിലീപ്
സൈഗാ ദിലീപ്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ ഡി വിനയചന്ദ്രൻ പുരസ്കാരത്തിന് ( കവിത സമാഹാരം)ശ്രീമതി. സൈഗാ ദിലീപിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് ഡി. വിനയചന്ദ്രൻ പുരസ്കാരം

സൈഗാ ദിലീപിന്റെ ഗസൽ പൂക്കൾ എന്ന കവിത സമാഹാരത്തിനാണ് അവാർഡ്.
2024 മാർച്ച്27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ( വിവേകാനന്ദ)ഹാളിൽ വെച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.

ആലപ്പുഴയിലെ ഒരു വലിയ കലാ കുടുംബത്തിലെ അംഗമാണ് സൈഗാ ദിലീപ്. സംഗീത സംവിധായകൻ ആലപ്പി ഗോപിനാഥിന്റെയും തങ്കമണിയുടെയും മകളാണ് അധ്യാപികയായ സൈഗാ ദിലീപ്. ഭർത്താവ് ദിലീപ് കുമാർ. മകൻ അക്ഷയ ദിലീപ്.

കവിതകൾ കൂടാതെ ഗാനരചനാരംഗത്തും സൈഗാ ദിലീപ് സജീവമാണ്. രണ്ട് കവിത സമാഹാരങ്ങൾ കൂടാതെ പ്രമുഖ കവികൾക്കൊപ്പംമറ്റു പതിനഞ്ചു പുസ്തകങ്ങളുടെ ഭാഗമായിട്ടുണ്ട്..

2023 പാറ്റ് അവാർഡ്, BSS നാഷണൽ അവാർഡ്, ഗ്രാമീണയുടെ ടി പി രാജീവൻ മുദ്രാ പുരസ്കാരം, കേരള സാഹിത്യ സംഗമ വേദിയുടെ നവാഗത പ്രതിഭാ പുരസ്കാരം, ഗന്ധർവ്വ സംഗീതം 31 മൾട്ടി ടാലന്റ് അവാർഡ്, ടാഗോർ പീസ് ഓർഗനൈസേഷൻ ടാഗോർ കർമ്മ പുരസ്കാർ,APJ അബ്ദുൾകലാം സ്റ്റഡി സെന്ററിന്റെ 2024 നാരീ പുരസ്‌ക്കാർ എന്നിവ ലഭിച്ചിട്ടുണ്ട്

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6