Skip to content

chithrodayamflashnews.com

November 28, 2026 6:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2357

ശ്രീ. റോയ് തോമസ് ഊരമനയ്ക്ക് ” “പത്മരാജൻ സ്മാരക പുരസ്കാരം”

റോയ് തോമസ് ഊരമന
റോയ് തോമസ് ഊരമന

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 -2024 വർഷത്തെ പത്മരാജൻ സ്മാരക , പുരസ്കാരത്തിന്,( ഷോർട്ട് ഫിലിം, സിനിമ ) സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ റോയ് തോമസിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന
നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്,മലയാളത്തിന്റെ എക്കാലത്തേയും മികച്ച തിരക്കഥാകൃത്തും സംവിധായകനും ചെറുകഥാകൃത്തുമായ പത്മരാജന്റെ സ്മരണ നിലനിർത്തുന്നതിനാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിരവധി ഷോർട്ട് ഫിലിമുകളും ആൽബങ്ങളും സംവിധാനം ചെയ്തിട്ടുള്ള റോയ് തോമസ് . ചിത്രകാരനും ചെറുകഥാകൃത്തും കവിയും കൂടിയാണ്. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയ്ക്കടുത്ത് ഊരമനയിലാണ് താമസം. ഭാര്യ ഫെമിയ റോയ്
മക്കൾ, അന്ന മരിയ റോയ്, അനസ് തോമസ് റോയ് . കുട്ടിക്കാലം മുതൽ ചിത്രകലയിലും നാടകങ്ങളിലും സജീവമായിരുന്നു. തുടർന്ന് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ചിത്രകലയിൽ ഡിപ്ലോമനേടി.. 1999-ൽ തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നും സിനിമാപഠനം..
തുടർന്ന് . സീരിയലുകൾക്കും ടെലി ഫിലിമുകളിലും അസിസ്റ്റന്റ് ഡയറക്ടർ: 2004 മുതൽ . ടെലി ഫിലിം. ആൽബം തുടങ്ങിയവ സംവിധാനം ചെയ്തു. 2018-ൽ ചിത്രകലയിൽ ഗുരു നിത്യചൈതന്യ യതി പ്രതിഭാ പുരസ്കാരം ലഭിച്ചു. 2022-ൽ ഭാഷാ മലയാളം സാഹിത്യ കൂട്ടായ്മയുടെ കലാപ്രതിഭ പുരസ്കാരം..
2023 ലെ ഗ്രാമീണ പബ്ളിക്കേഷന്റ , നന്തനാർ സ്മാരക ശ്രേഷ്ഠ പുരസ്കാരം ചെറുകഥയ്ക്ക് ലഭിച്ചു..
ഇപ്പോൾ . “താടി” എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നു റിലീസിന് ഒരുങ്ങിയിരിക്കുന്ന ഈ സിനിമയിൽ ,സംവിധാനത്തിനൊപ്പം. ഗാനരചനയും നടത്തിയിരിക്കുന്നു.

2024-മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമർപ്പണം.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6