
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 -2024 വർഷത്തെ പത്മരാജൻ സ്മാരക , പുരസ്കാരത്തിന്,( ഷോർട്ട് ഫിലിം, സിനിമ ) സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ റോയ് തോമസിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന
നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്,മലയാളത്തിന്റെ എക്കാലത്തേയും മികച്ച തിരക്കഥാകൃത്തും സംവിധായകനും ചെറുകഥാകൃത്തുമായ പത്മരാജന്റെ സ്മരണ നിലനിർത്തുന്നതിനാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിരവധി ഷോർട്ട് ഫിലിമുകളും ആൽബങ്ങളും സംവിധാനം ചെയ്തിട്ടുള്ള റോയ് തോമസ് . ചിത്രകാരനും ചെറുകഥാകൃത്തും കവിയും കൂടിയാണ്. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയ്ക്കടുത്ത് ഊരമനയിലാണ് താമസം. ഭാര്യ ഫെമിയ റോയ്
മക്കൾ, അന്ന മരിയ റോയ്, അനസ് തോമസ് റോയ് . കുട്ടിക്കാലം മുതൽ ചിത്രകലയിലും നാടകങ്ങളിലും സജീവമായിരുന്നു. തുടർന്ന് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ചിത്രകലയിൽ ഡിപ്ലോമനേടി.. 1999-ൽ തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നും സിനിമാപഠനം..
തുടർന്ന് . സീരിയലുകൾക്കും ടെലി ഫിലിമുകളിലും അസിസ്റ്റന്റ് ഡയറക്ടർ: 2004 മുതൽ . ടെലി ഫിലിം. ആൽബം തുടങ്ങിയവ സംവിധാനം ചെയ്തു. 2018-ൽ ചിത്രകലയിൽ ഗുരു നിത്യചൈതന്യ യതി പ്രതിഭാ പുരസ്കാരം ലഭിച്ചു. 2022-ൽ ഭാഷാ മലയാളം സാഹിത്യ കൂട്ടായ്മയുടെ കലാപ്രതിഭ പുരസ്കാരം..
2023 ലെ ഗ്രാമീണ പബ്ളിക്കേഷന്റ , നന്തനാർ സ്മാരക ശ്രേഷ്ഠ പുരസ്കാരം ചെറുകഥയ്ക്ക് ലഭിച്ചു..
ഇപ്പോൾ . “താടി” എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നു റിലീസിന് ഒരുങ്ങിയിരിക്കുന്ന ഈ സിനിമയിൽ ,സംവിധാനത്തിനൊപ്പം. ഗാനരചനയും നടത്തിയിരിക്കുന്നു.
2024-മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലാണ് പുരസ്കാരം സമർപ്പണം.

No Comment.