Skip to content

chithrodayamflashnews.com

November 29, 2026 10:43 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2368

വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ദൃഢനിശ്ചയം എടുക്കുക .(ഇന്നത്തെ ചിന്താവിഷയം)

Asnap 2127

ഇന്നു സമൂഹത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ വിമുഖത കാട്ടുന്ന കാലമാണ്. ഉത്തരവാദിത്വം ഏറ്റെടുക്കുക ഭാരിച്ച ജോലി പോലെ മാറിയിരിക്കുന്നു. പലരും പിന്നോക്കമായി നിൽക്കുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ചിലരുടെ കഴിവുകൾ സംഘടിപ്പിക്കാനും നയിക്കാനും സാമർത്ഥ്യം കടുതൽ കാട്ടും. അവരുടെ മനസ്സിൽ വിശാലതയും സൗഹൃദവും സഹനവും തത്തിക്കളിക്കും. അത്തരക്കാർ ജന സേവനത്തിൻ്റെ പാതയിലൂടെ നീങ്ങുകയും സമൂഹത്തിന് അഭിവാജ്യ ഘടകമായി തീരുകയും ചെയ്യുന്നു. അതേപോലെ ഏവരും ഉത്തരവാദിത്വം ജീവിതത്തിലും പുലർത്തണം. എങ്കിലേ ജീവിതം ഭംഗിയാക്കാനാവൂ. അച്ഛൻ്റെ ,അമ്മയുടെ , മകൻ്റെ , മകളുടെ, ഭാര്യയുടെ, സഹോദരൻ്റെ, സഹോദരിയുടെ ഒക്കെ കടമകൾ തികച്ചും ഉത്തരവാദിത്വങ്ങളുടെ ഭാഗമത്രെ. എത്ര മാത്രം ഉത്തരവാദിത്വത്തിൽ ശ്രേഷ്ടത കൂടുന്നുവോ അത്രമാത്രം ബന്ധങ്ങളുടെ ഊഷ്മളത വർദ്ധിക്കുന്നു. ജീവിതം പലപ്പോഴും വ്യക്തിപരമായി തുടക്കം കുറിക്കുമ്പോഴും ചെന്നെത്തുന്നത് ഒരു കൂട്ടായ ബന്ധങ്ങളിലോ അല്ലങ്കിൽ സമൂഹങ്ങളുടെ പ്രതിബദ്ധതയിലോ ആയിരിക്കും. ഒരു വ്യക്തി പൂർണ്ണതയിലെത്തണമെങ്കിൽ സമൂഹവുമായി ഇടപഴകി ചേർന്നു നിൽക്കണം. സ്വാർത്ഥതയിലൂടെ എല്ലാം വെട്ടിപ്പിടിക്കുമ്പോഴും അവൻ അറിയാതെ പോകുന്ന ഒരു വലിയ സത്യമുണ്ട്. അതു് മരണമെന്ന പരമസത്യമാണ്. അതിന് അടിയറ പറയാത്ത ആരും ഇല്ല. ഇതിലൊന്നും ബോധവാനാകാതെ അടിച്ചു പൊളിച്ചു ജീവിക്കുക. ഇതു ഇന്നു കാണുന്ന നിത്യ സംഭവങ്ങളത്രെ. കലികാലവൈഭവം എന്ന ലേബലിൽ നിർത്തി ആശ്വാസം കാണാനേ കഴിയൂ. ഈശ്വര ചിന്തകളുടേയും വിശ്വാസങ്ങളുടേയും വിളനിലമാകുന്ന മനസ്സിൽ സദ്ഗുണങ്ങളും സദ് പ്രവൃത്തികളും കൂടുതൽ ഉത്തരവാദിത്വ ബോധവും ചുമതലയും മിന്നിതിളങ്ങും. എത്ര വലിയ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാനിയിട്ട് ദൃഢ നിശ്ചയമാണ് ആദ്യം വേണ്ടത്. അത് ഭൂതകാലത്തിലാകട്ടെ വർത്തമാനകാലത്തിലാകട്ടെ ഭാവികാലത്തിലാകട്ടെ പ്രശംസകളേറ്റു വാങ്ങും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം

Asnap 516

രചന :-
കെ. വിജയൻ നായർ,
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6