
അതിജീവിതമാർ കാരണം “മതിജീവിതം”
എന്നു തോന്നിപ്പിക്കുന്ന തരത്തിൽ വ്യക്തിത്വമുള്ള സ്ത്രീകൾക്ക് അപമാനമാണ് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ..
സ്ത്രീ എന്നാൽ വെറും പെണ്ണുടൽ മാത്രമല്ല.
പുരുഷനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും
ഏതു പ്രതിസന്ധിഘട്ടത്തിലും പ്രതിരോധിക്കാനും പൊരുതി വിജയം നേടാനും കഴിവുള്ളവരാണ്. ഫെമിനിസം പറയുകയും പ്രവർത്തിയിൽ വെറും പെണ്ണായ് തരം താഴ്ന്ന അഭിപ്രായങ്ങൾ പറയുകയും
ചെയ്യുന്ന ചില സ്ത്രീബിംബങ്ങളുടെ ഗ്രാഫ് ഇപ്പോൾ ഇടിയുകയാണ്. അവരുടെ അഭിപ്രായങ്ങൾ
“എന്നെ അയാൾ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചു, യാത്രചെയ്യാൻ ക്ഷണിച്ചു, ചാറ്റ് ചെയ്തു,തോണ്ടി, പിച്ചി…അങ്ങനെ പട്ടിക നീളുകയാണ്.
വെറും പെണ്ണുങ്ങളെ,
സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന,
സ്ത്രീ സ്വാതന്ത്യത്തെ അനുകൂലിക്കുന്ന, സ്ത്രീ പുരുഷ സമത്വം വാദിക്കുന്ന നിങ്ങൾ അടുത്തിടെ പെൺശരീരങ്ങൾ മാത്രമായി മാറുകയാണല്ലോ..?
ജനങ്ങൾ അധികാരത്തിലേറ്റിയ ജനപ്രതിനിധികൾ പ്രതിപക്ഷത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ സ്വകാര്യ ജീവിതത്തിലാണ്
ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അയാളുമായി ലൈംഗിക വേഴ്ച നടത്തിയ പെണ്ണുങ്ങളുടെ കണക്കെടുപ്പ്,
എന്നെ പീഡിപ്പിച്ചു എന്ന് ഏതെങ്കിലും
ഒരു പെണ്ണ് fb പോസ്റ്റിട്ടാൽ, ഫോൺ ചെയ്താൽ അവരെല്ലാം അതിജീവിതമാർ…
ചാനലുകൾക്കിപ്പോൾ കൊയ്ത്തുത്സവമാണ്..
ചർച്ചകൾ കൊഴുക്കുന്നു.
എവിടെ തിരിഞ്ഞാലും അവിഹിതങ്ങൾ…
‘ഒരു മാങ്കൂട്ടവും രതി ജീവിതമാരുമാണോ ഇവിടെത്തെ പ്രശ്നം..?’
പൊതുജനം ചിന്തിക്കാൻ കഴിവുള്ളവരാണ്. ഇനിയും നേരം വെളുക്കാത്ത ഒരു വിഭാഗം നടത്തുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ സഹിക്കാൻ വിധിക്കപ്പെട്ടവരോ ജനങ്ങൾ..?
പ്രശ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ..?
ഏത് ദാമ്പത്യത്തിലാണ് പ്രശ്നങ്ങൾ ഇല്ലാത്തത്..?
പങ്കാളിയുമായി അഭിപ്രാവ്യത്യാസം ഉണ്ടായാൽ കുടുംബക്കാരില്ലേ അത് ചർച്ചചെയ്യാൻ.?
പരിഹരിക്കാൻ കോടതിയില്ലേ?
അതോ ഒരു സ്ത്രീ ഒറ്റയ്ക്ക് ഹോട്ടലിൽ റൂം എടുത്ത്, രാഷ്ട്രീയ നേതാവിനെ വിളിച്ചു വരുത്തി പ്രശ്നം ചർച്ചചെയ്യണോ.?
വിളിച്ചുവരുത്തി പീഡിപ്പിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുക,ദേഹോപദ്രവം ഏറ്റുവാങ്ങുക, പോരെങ്കിൽ മുഖത്ത് തുപ്പുക ഇതൊക്കെ ചെയ്തവന് വിലകൂടിയ പാരിതോഷികങ്ങൾ…
പീഡനം മതിയാകാതെ സ്വന്തമായി ഫ്ലാറ്റ് വാങ്ങാനുള്ള ശ്രമം..
ഇവർക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ..?
“ഉണ്ടല്ലോ അതാണ് കേരളത്തിന്റെ
മുഖ്യമന്ത്രി…’
പുരുഷൻ എത്ര ഉന്നതനായാലും അവന് സ്ത്രീ എപ്പോഴും ദൗർബല്യം തന്നെയാണ്. സ്വന്തം വരുതിയിൽ കൊണ്ടുവരുന്നതുവരെ ഏത് കോമാളിത്തരവും കാണിക്കും. വിധേയനുമാണ്.
വിവാഹിതരായ പുരുഷന്മാർ എപ്പോഴും കുടുംബത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. ഒഴിവുസമയങ്ങൾ ഉല്ലാസകരമാക്കാൻ മറ്റൊരുത്തന്റെ ഭാര്യവേണം താനും. പുരുഷന്റെ കളിപ്പാട്ടമായി മാറിയിട്ട് പ്രതികാര ചിന്തയുമായി നടക്കുന്ന ഒരു കൂട്ടം സ്ത്രീകൾ.
ഭർത്താവുണ്ടായിട്ടും അവിവാഹിതനെ സന്തോഷിപ്പിച്ച്
സ്വയം സയൂജ്യം നേടി, ആവർത്തന വിരസതയിൽ പുറം തള്ളപ്പെടുന്ന മറ്റൊരു കൂട്ടം സ്ത്രീകൾ അതി ജീവിതമാർ…
ഇതിനിടയിൽ പകച്ചുനിൽക്കുന്നു യഥാർത്ഥ അതിജീവിതമാർ..!!
സ്ത്രീ സമൂഹം ഇരുപക്ഷത്തുമായി നിലയുറപ്പിച്ചിരിക്കുന്നു.കാരണം അതിജീവിതമാർ വൈറസുപോലെ പെരുകിക്കൊണ്ടിരിക്കുന്നു. അഭിമാനമുള്ള സ്ത്രീകൾ പ്രതികരിക്കേണ്ടിയിരിക്കുന്നു…
ഭയന്നു മാറിനിക്കുന്നവരുമുണ്ട്.
അതിജീവിതമാർക്കെതിരെ പ്രതികരിച്ചാൽ ഉടൻ കമന്റോളികൾ രംഗത്തു വരും.
അതും പുരുഷന്മാർ…
ഓരോ പുരുഷനു നേരെയും സ്ത്രീ
വിരൽ ചൂണ്ടിയാൽ അതിജീവിതകൾ ഓരോ വീട്ടിലുമുണ്ടാകും..
ഇത്തരം പുരുഷന്മാർ സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടോ, അവർക്ക് നീതി വാങ്ങിക്കൊടുക്കാനോ വേണ്ടി കുരയ്ക്കുന്നവരല്ല.
“മാങ്കൂട്ടമേ.. നിന്റെ
ഒരു തലേവര.. ഞങ്ങളും ആണുങ്ങളാടേ…
എന്ന പുരുഷ സഹജമായ അസൂയ ഒരു വശത്ത്. മറ്റു ചിലർക്ക് നേതാക്കന്മാർ പറയണം ഇത് രാത്രിയോ
പകലോ എന്ന്…
മറ്റൊന്ന് പ്രസ്ഥാനത്തോടുള്ള കൂറ്….
ഇതിന്റെ പ്രതിഫലനങ്ങളാണ് അതിജീവിതമാർക്കു കൊടുക്കുന്ന സപ്പോർട്ട്.
ഇനി അതിജീവിതമാരെ അപമാനിച്ചാൽ (അഭിമാനം എന്നൊന്ന് ഉണ്ടോ) കേസ്, കോടതി, ജയിൽ…
എത്ര മനോഹരമായ ആചാരങ്ങൾ…
ഇവിടെ ജോലിയും, കൂലിയുമില്ലാതെ നരകിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് ജയിൽ ജീവിതം തന്നെയാണ്. താമസം, ഭക്ഷണം, ചികിത്സ, വസ്ത്രം, സെക്യൂരിറ്റി..
അതി വിദഗ്ധജയിൽ തൊഴിലാളിക്ക്
മാസം 17000 രൂപയോളം ശമ്പളം..
പുറത്തിറങ്ങിയാൽ നല്ലൊരു ബാങ്ക് ബാലൻസ്…
മുൻ വാതിലിലൂടെ കയറാൻ യോഗ്യത ഉള്ളവരെ പിന്തള്ളി പിൻ വാതിലൂടെ കയറ്റിവിടാൻ ആളുള്ളപ്പോൾ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലില്ല. ഉണ്ടെങ്കിലും സ്വകാര്യ മേഖലയിൽ മാസം പത്തോ പതിനയ്യായിരമോ മാത്രം ശമ്പളം.
ചെലവു കഴിഞ്ഞ് ബാക്കി കാര്യങ്ങൾക്ക്
കടം മേടിക്കേണ്ടി വരുന്നു. ജയിലിലാണെങ്കിലോ സുഖസൗകര്യത്തിന് ഒട്ടും കുറവുമില്ല.
ഇരട്ട ജീവപര്യന്തം ലഭിക്കുന്നവർ ഭാഗ്യവാന്മാർ.
ജയിൽ ആനുകൂല്യങ്ങൾ പറ്റി സുഖമായി കഴിയാം.
നല്ല പെർഫോമൻസ് കാഴ്ചവെയ്ക്കുന്നവർക്ക് അവാർഡ് കൂടി കൊടുത്താൽ നന്നായിരുന്നു.
സർക്കാർ അവാർഡുകൾ
ആളും തരവും നോക്കി വിഭജിക്കപ്പെടുമ്പോൾ
ജയിലിലെ പ്രതിഭകൾക്കും പ്രോത്സാഹനം വേണ്ടേ..?
ജയിൽ ജീവിതം ആസ്വദിക്കാനുള്ള ആർത്തി അറിയാതെ മനസിലേയ്ക്കു കടന്നുവരുന്നു.
മനോഹരമായ ജീവിതകഥകൾ കേട്ടറിഞ്ഞ് പുതിയ കഥകൾ എഴുതാം… ഏകാന്തതയിരുന്ന് ചിന്തിക്കാം… ഓർമ്മകൾ അയവിറക്കാം..
ഇപ്പോൾ മാങ്കൂട്ടം തിരിച്ചറിവിന്റെ പാഠങ്ങൾ പഠിക്കുകയാവും. പ്രതികാരത്തിന്റെ, ഒറ്റികൊടുത്തതിന്റെ, രാഷ്ട്രീയ വൈരികളുടെ,
ജീവിതം മനോഹരമാക്കിയ പെണ്ണുങ്ങളെ കുറിച്ച് ഒക്കെ പഠനം നടത്തി തിരിച്ചുവരട്ടെ…
അപ്പോഴും സംശയങ്ങൾ ബാക്കിയാവുന്നു..
മൂന്നു മണിക്കൂർ പീഡനം സാധ്യമാകുമോ..?
ഭൂണഹത്യകൊലപാതകമല്ലേ..?
പ്രേരിപ്പിച്ചവരും ചെയ്തവരും ഇതിന് കൂട്ടുനിന്ന ഡോക്ടർമാർ ഉൾപ്പെടെ കുറ്റവാളികളല്ലേ..?
പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് ഒരുമിച്ചു താമസിക്കാനോ, കുഞ്ഞുങ്ങളെ ജനിപ്പിക്കാനോ വിലക്കുകളില്ലാത്ത രാജ്യത്ത്, ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല എന്നിരിക്കെ മാങ്കൂട്ടത്തിന്റെ അവിഹിതകഥയാണോ ഇവിടെത്തെ ആഭ്യന്തരപ്രശ്നം..?ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സ്ത്രീ പീഡകരെ കണ്ടെത്താൻ ശ്രമിച്ചാൽ മന്ത്രിയുംതന്ത്രിയും സിംഹാസനം ഒഴിയേണ്ടിവരും…
വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രം ബാക്കിയാവുകയും ചെയ്യും.

No Comment.