Skip to content

chithrodayamflashnews.com

October 13, 2026 2:35 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

ശുഭചിന്തകൾ

നട്ടെല്ല് വളയാത്ത പെണ്ണ്

സ്ത്രീ /പെണ്ണ് സൃഷ്ടിയുടെ അത്ഭുത പ്രതിഭാസം. പലരും പറയുന്ന വാചകമാണ് “എന്തൊക്കെയായാലും നീ ഒരു പെണ്ണല്ലേ “എന്ന്.
പലപ്പോഴും ഈ വാചകം ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. പ്രത്യേകിച്ചും സ്ത്രീയെ വെറും ഒരു പെണ്ണായി മാത്രം കാണുന്ന ഒരു വിഭാഗം പുരുഷന്മാർ.

ഇത്തരം വ്യക്തികൾ എല്ലാമേഖലയിലുമുണ്ട്. സ്വന്തം വീട്ടിൽ തന്നെ ഉണ്ടാകാം.
എന്തുകൊണ്ടാണ് പുരുഷന്മാർ പരിഹാസമായി ഈ വാചകം ഉപയോഗിക്കുന്നത്..?

വീട്ടുകാരുടെ വളർത്തു ദോഷം അല്ലെങ്കിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ,പ്രത്യേകിച്ച് ബാല്യവും കൗമാരവും കുടുംബത്തിൽ പലപ്പോഴും കണ്ടുവളരുന്നത് പുരുഷാധിപത്യമാണ്. അപമാനിതരാകുന്ന സ്ത്രീജന്മങ്ങൾ പ്രതികരണശേഷി നഷ്ടപ്പെട്ട് ജീവിക്കുന്നുണ്ടാവാം…

സ്ത്രീയെ ബഹുമാനിക്കാൻ ആദ്യം പഠിക്കേണ്ടത് വീട്ടിൽ നിന്നാണ്. അതിൽ മാതാപിതാക്കൾ പരാജയപ്പെടുമ്പോഴാണ് സ്ത്രീ വെറുമൊരു ശരീരമാണെന്നും, ദുർബലയും,പുരുഷന്റെ അടിമയുമാണെന്ന ചിന്താഗതിയും വളരുന്നത്.

ഞാനൊരു സ്ത്രീയാണ് എനിക്ക് ഇത്രയൊക്കെയേ പറ്റൂ എന്നും വിലപിക്കുന്ന സ്ത്രീകളുമുണ്ട്. എതിൽലിംഗത്തോട് കൂടുതൽ താല്പര്യമുള്ള സ്ത്രീകൾ “ഞാൻ പുരുഷൻ” എന്ന് അഭിമാനിച്ചു നടക്കുന്ന വ്യക്തികളുടെ ചൊൽപ്പടിക്ക് നിൽക്കുമ്പോൾ സ്ത്രീ എന്നാൽ ഇതാണ് എന്നൊരു പൊതു ധാരണ ഈ ആണത്വത്തിൽ അഭിമാനിക്കുന്ന പുരുഷന്മാർക്ക് സ്വാഭാവികമായും ഉണ്ടാകാം.

കാരണം കുടുംബത്തിലും, സമൂഹത്തിനും ഇവർ ഓച്ഛാനിച്ചു നിൽക്കുന്ന സ്ത്രീകളെ മാത്രമേ കണ്ടിട്ടുള്ളു.
നട്ടെല്ലുള്ള പെണ്ണിനെ കണ്ടാൽ, അവളുടെ മുന്നിൽ തോൽക്കുമെന്നുറപ്പായാൽ പുരുഷൻ പറയുന്ന ഒരു വാചകമുണ്ട് “എന്തൊക്കെയായാലും നീ ഒരു പെണ്ണല്ലേ… ”
അതിൽ നിന്നും മനസിലാക്കാവുന്നത് അയാളുടെ തോൽവി സമ്മതിക്കാതിരിക്കാനുള്ള ഒരു തന്ത്രമാണ് അവസാനത്തെ ഈ വാചകം.

ഇത് കേൾക്കുമ്പോൾ സ്ത്രീയുടെ പ്രതികരണശേഷി നഷ്ടപ്പെടും എന്നൊരു മിഥ്യാധാരണയും കാരണമാണ്.

അപ്പോഴും ചങ്കൂറ്റത്തോടെ പെണ്ണ് ചോദിക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്. “നിന്റെ അമ്മ പെണ്ണല്ലേ..? സഹോദരി? ഭാര്യ..? കാമുകി..? മകൾ..?”

പെണ്ണിന്റെ സഹനത്തിന്റെ, കരുതലിന്റെ, സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ ഔദാര്യം പിടിച്ചുപറ്റി ജീവിച്ചവർ സ്ത്രീയെ പരിഹസിക്കുമ്പോൾ അവളിലെ മാതൃത്വം കാണാതെ പോകുന്നു…

സഹനം, ക്ഷമ, സ്നേഹം, വാത്സല്യം, ബുദ്ധി….. എല്ലാം ഒരു സ്ത്രീയിലുണ്ട്.
മുൻ നിരയിൽ സ്ഥാനമുറപ്പിച്ച ഭൂരിഭാഗം പുരുഷന്മാരുടേയും പിന്നിൽ സ്ത്രീയുടെ പിൻബലമുണ്ടായിരിക്കും.അത് ഉപദേശം,നിർദ്ദേശം,
സാന്ത്വനം, ബുദ്ധി…. അങ്ങനെ ഏതുവിധവുമാകാം.

സ്ത്രീ തന്നെ സ്വയം “ഞാനൊരു വെറും പെണ്ണ്” എന്ന് സാഹചര്യം / ചിന്താഗതികൊണ്ട് മാറാത്തവർ അങ്ങനെ നിന്നോട്ടെ, പക്ഷേ,
ഏത് പ്രതിസന്ധിയ്ക്കും തളർത്താൻ പറ്റാത്ത,പുരുഷൻ ഒരു ദൗർബല്യമല്ലാത്ത നട്ടെല്ലുള്ള പെണ്ണുങ്ങളുമുണ്ട്.

എന്നാൽ സ്ത്രീയിൽ അന്തർലീനമായിരിക്കുന്ന ചില സ്വഭാവസവിശേഷതകളുണ്ട്.”മാതൃത്വം , സെന്റി മെൻസ് ”
ദൈവത്തിന്റെ /പ്രപഞ്ച സൃഷ്ടിയുടെ കയ്യൊപ്പ് പതിഞ്ഞവർ…

അതുകൊണ്ടുതന്നെ അവളിൽ പല ഭാവങ്ങളുണ്ട്.
അടുത്തനിമിഷമെന്തുചിന്തിക്കുമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല. ശ്രദ്ധയോടെ, കരുതലോടെയിരിക്കുക. സ്ത്രീ /പെണ്ണിന്റെ മനസ് അതൊരു വലിയ സമസ്യയാണ്…..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6