Skip to content

chithrodayamflashnews.com

November 29, 2026 8:31 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2427

ശ്രീ സുരേഷ് ബാബുവിന് പൂവച്ചൽ സ്മാരക’ പുരസ്‌കാരം

സുരേഷ് ബാബു
സുരേഷ് ബാബു

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ പൂവച്ചൽ സ്മാരക’ പുരസ്‌കാരത്തിന് ( ഗാനരചനയ്ക്കുള്ള ) എഴുത്തുകാരനും ഗാന രചയിതാവുമായ ശ്രീ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രിയ ഗാന രചയിതാവ് ശ്രീ. പൂവച്ചൽ ഖാദറിന്റെ പേരിൽ നൽകുന്നതാണ് ഈ അവാർഡ്
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.
ചെറുപ്പു മുതലേ കലാസാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യം ആയിരുന്നു
ഗാനരചന സംഗീതം കഥ കവിത എന്നീ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഓർമ്മതൻ തേരിലേറി.എന്ന ഗെറ്റുഗദർ സോങ്ങിന് സംഗീത നിർവഹിച്ചിട്ടുണ്ട്.
കവിത കലാ സാംസ്കാരിക വേദിയുടെ 2024 ലെ കവി അയ്യപ്പൻ പുരസ്കാരം ലഭിച്ചിട്ടുണ്ട് കൂടാതെ കവിത ഗണങ്ങൾ എന്ന കവിത സമാഹാരത്തിലേക്ക് കഥയും കവിതയും തിരഞ്ഞെടുത്തിട്ടുണ്ട്
ഇപ്പോൾ ഖത്തറിൽ ജോലി ചെയ്തുവരുന്ന ശ്രീ സുരേഷ് ബാബു നിലമ്പൂർ പുള്ളിയിൽ സ്വദേശി ആണ്
കൂടാതെ ജൂണിൽ ഷൂട്ടിംഗ് തുടങ്ങുന്ന ഒരു ചിത്രത്തിനുള്ള ഗാനരചനയുടെ പണിപ്പുരയിലാണ്

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6