
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ പൂവച്ചൽ സ്മാരക’ പുരസ്കാരത്തിന് ( ഗാനരചനയ്ക്കുള്ള ) എഴുത്തുകാരനും ഗാന രചയിതാവുമായ ശ്രീ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രിയ ഗാന രചയിതാവ് ശ്രീ. പൂവച്ചൽ ഖാദറിന്റെ പേരിൽ നൽകുന്നതാണ് ഈ അവാർഡ്
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
ചെറുപ്പു മുതലേ കലാസാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യം ആയിരുന്നു
ഗാനരചന സംഗീതം കഥ കവിത എന്നീ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഓർമ്മതൻ തേരിലേറി.എന്ന ഗെറ്റുഗദർ സോങ്ങിന് സംഗീത നിർവഹിച്ചിട്ടുണ്ട്.
കവിത കലാ സാംസ്കാരിക വേദിയുടെ 2024 ലെ കവി അയ്യപ്പൻ പുരസ്കാരം ലഭിച്ചിട്ടുണ്ട് കൂടാതെ കവിത ഗണങ്ങൾ എന്ന കവിത സമാഹാരത്തിലേക്ക് കഥയും കവിതയും തിരഞ്ഞെടുത്തിട്ടുണ്ട്
ഇപ്പോൾ ഖത്തറിൽ ജോലി ചെയ്തുവരുന്ന ശ്രീ സുരേഷ് ബാബു നിലമ്പൂർ പുള്ളിയിൽ സ്വദേശി ആണ്
കൂടാതെ ജൂണിൽ ഷൂട്ടിംഗ് തുടങ്ങുന്ന ഒരു ചിത്രത്തിനുള്ള ഗാനരചനയുടെ പണിപ്പുരയിലാണ്

No Comment.