Skip to content

chithrodayamflashnews.com

November 29, 2026 10:42 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2463

ശൂന്യമായ മനസ്സിനേക്കാൾ തുറന്ന മനസ്സാണ് അഭികാമ്യം .(ഇന്നത്തെ ചിന്താവിഷയം)

Asnap 904

മനുഷ്യൻ്റെ മാഹാത്മ്യം ഏതെന്നു ചോദിച്ചാൽ ഉത്തരം മനസ്സിൻ്റെ മാഹാത്മ്യം ആകുന്നു. മനസ്സ് നല്ലതെങ്കിൽ മനുഷ്യനും നല്ലവനാകും. മനസ്സ് ശൂന്യമാണെങ്കിൽ മനുഷ്യൻ ഒന്നിനും കൊള്ളാത്തവനാകും. ഗുണത്തിലോ ദോഷത്തിലോ ഒരുവൻ ഉൾപ്പെടാതിരിക്കുക സ്വന്തം ജീവിതത്തിനു മാത്രമല്ല സമൂഹത്തിനു പോലും പ്രയോജനപ്പെടുകയില്ല. അതേസമയം തുറന്ന മനസ്സിൽ നിന്നും ഒന്നിനു പുറകെ മറ്റൊന്നായി നല്ലതോ ചീത്തയോ ആകട്ടെ വന്നു ചേരുന്ന പ്രവർത്തനങ്ങളിൽ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. അവിടെ തിരിച്ചറിവും ബോധവും പുലർത്താനായാൽ പ്രവർത്തനങ്ങളെ നേരായ വഴിയിൽ നയിക്കാനാകും. ഏതൊരു കർമ്മത്തിനും ചിന്തിക്കുന്ന ചിന്തിക്കപ്പെടുന്ന മനസ്സു വേണം. മനസ്സിൻ്റെ ഉദാത്തമായ ആവിഷ്ക്കാരം ഏവരുടേയും സ്വഭാവങ്ങളെ പ്രകടമാക്കുകയും അത്തരം പ്രകടനങ്ങൾ മനസ്സിൻ്റെ തുറന്ന ശ്രേഷ്ടതക്കോ കോട്ടത്തിനോ കാരണമാകുന്നു. ശൂന്യതയിൽ നിന്നും ഒന്നും സൃഷ്ടിക്കാനാവുന്നില്ല എന്ന പരമാർത്ഥം മനസ്സിനും ബാധകം. മനസ്സിൻ്റെ ചിന്താധാരയിൽ ഈശ്വരനുണ്ടെങ്കിൽ തീർച്ചയായും ഒരുവൻ്റെ സവിശേഷത വർദ്ധിക്കും. അവനിൽ തുടിക്കുന്ന മനസ്സ് മറ്റുള്ളവർക്ക് ഗുണപ്രദമാകും. മനസ്സിൻ്റെ മാഹാത്മ്യം മനുഷ്യൻ്റെ മാഹാത്മ്യമായി ഭവിക്കും. ഒരു ചെടി നട്ടു വളർത്തുന്നതു പോലെ ജലം മാത്രം പോരാ അവിശ്യമായ വളവും വേണ്ടിവരും മനസ്സിന്ന്. അത്തരം വളങ്ങളാണ് സങ്കീർത്തനങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും ഉപനിഷത്തുക്കളും. മറ്റു രാജ്യക്കാരേ അപേക്ഷിച്ച്‌ ഭാരതം ഇത്തരം കൃതികളാൽ സമ്പന്നമാണ്. ഇവിടെ ഈ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം. മനസ്സിൻ്റെ തുറന്ന സമീപനം എന്തിലും അഭികാമ്യമെന്നു നമുക്ക് ഉദ്ഘോഷിക്കാനാകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യ വും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

Asnap 516

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6