Skip to content

chithrodayamflashnews.com

November 29, 2026 10:44 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2536

തടസ്സങ്ങളെ ലക്ഷ്യമാക്കി നിർവ്വചിക്കുക.(ഇന്നത്തെ ചിന്താവിഷയം)

Asnap 720

ലക്ഷ്യമുണ്ടെങ്കിലേ ജീവിതം മധുരിക്കു. കയ്പ്പേറിയ ജീവിതം ആരും ഇഷ്ടപ്പെടുന്നില്ല. പക്ഷെ ജീവിതാനുഭവം കയ്പ്പും മധുരവും സമ്മിശ്രമാണ്. അവിടെ തടസ്സങ്ങൾ വന്നു ചേരാറുണ്ട്. തടസ്സങ്ങളെ അതിജീവിക്കുവാൻ നമ്മുടെ അറിവും ബോധവും ജ്ഞാനവും ഉപയോഗിക്കണം. അറിവു ബോധമായും ബോധം ജ്ഞാനമായും മാറുന്നു. ജ്ഞാനമുള്ള മനസ്സിൽ തടസ്സങ്ങളകറ്റാനുള്ള പോംവഴികൾ കണ്ടെത്തും. മനസ്സിൻ്റെ ചിന്തകൾ സുഖകരമെങ്കിൽ പ്രവർത്തനങ്ങളും സുഖമായി ഭവിക്കും. പലപ്പോഴും തടസ്സങ്ങൾ അവനവൻ വരുത്തി വയ്ക്കാറാണു പതിവു. ഒരുവൻ്റെ അജ്ഞത സംശയം അത്യാഗ്രഹം അസൂയ കോപം മുതലായവകൾ ഘടകങ്ങളായി കാണാനാകുന്നു. അജ്ഞത അറിവില്ലായ്മയത്രെ. അറിവില്ലെങ്കിൽ ബുദ്ധിവികസിക്കില്ല. ബുദ്ധിവികാസമില്ലാത്തിടത്ത് ലക്ഷ്യത്തെ നിർവ്വചിക്കാനാകില്ല. സംശയം ഉള്ളിടത്ത് യഥാർദ്ധ നിജസ്ഥിതി കാണില്ല. കാര്യങ്ങളെ വിഷയങ്ങളെ പ്രവർത്തനങ്ങളെ സംശയത്തോടെ നോക്കി കാണുമ്പോൾ ലക്ഷ്യം വന്ന ചേരില്ല. അത്യാഗ്രഹി ഏതു ക്രൂരത ചെയ്യാനും മടിക്കില്ല. അത് നാശത്തിലേയ്ക്കുള്ള വഴി തുറക്കും. ആഗ്രഹങ്ങളാകാം. അത്യാഗ്രഹം ആകരുത്. അത്യാഗ്രഹിക്ക് ആഗ്രഹം നിറവേറ്റാതെ വരുമ്പോൾ നിരാശയാകും ഫലം. നിരാശ ദു:ഖം ജനിപ്പിക്കുന്നു. ദുഃഖത്തിൽ നിന്നും കോപവും കോപത്തിൽ നിന്നും സർവ്വനാശവും ഫലം. ഇവിടെയും ലക്ഷ്യം നിർണ്ണയിക്കാനാകില്ല. അടുത്തത് അസൂയ. അസൂയ മനുഷ്യരെ വഴിതെറ്റിക്കും. അസൂയ മാലിന്യങ്ങളുടെ കൂമ്പാരമാണ്. മാലിന്യം കുന്നുകൂടിയാൽ ദുർഗന്ധം പരത്തും. അതായത് അസൂയ ഉള്ളിടത്ത് ഉൾക്കാഴ്ച കാണില്ല. ഉൾക്കാഴ്ച ഇല്ലാത്തിടത്ത് ലക്ഷ്യവും തിട്ടപ്പെടുത്താനാവില്ല. നാം എപ്പോഴും നീതി ബോധമുള്ളവനായിരിക്കണം. കള്ളവും ചതിയും വഞ്ചനയും അരുത്. ഇവയെല്ലാം പാപം ചെയ്യാനേ സഹായിക്കൂ. ഒരു പാപവും പരിഹാരമല്ല. പാപിയായി ജീവിക്കുന്നിടത്ത് ലക്ഷ്യങ്ങൾ വന്നുചേരുന്നില്ല. ലക്ഷ്യങ്ങളില്ലാത്തിടത്ത്‌ വിജയവും കാണില്ല. വിജയിക്കുവാൻ ലക്ഷ്യബോധവും സ്ഥിരോത്സാഹവും വേണം. കഠിനപ്രയത്നവും സ്ഥിരോത്സാഹവും ഉള്ളിടത്ത് പരാജയം രുചിക്കേണ്ടി വരില്ല. നാം ജീവിതത്തിൽ പുലർത്തേണ്ടുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രഥമസ്ഥാനം സത്യസന്ധത തന്നെ. സത്യസന്ധത ഒരുവൻ്റെ വ്യക്തിത്വത്തെ ഉയർത്തും. സത്യം ഈശ്വരൻ തന്നെയാണ്. സത്യത്തിൻ്റെ വഴികളും ഈശ്വരൻ്റെ വഴികളത്രെ. ഈശ്വര ചൈതന്യമുളളിടത്ത് മനുഷ്യത്വം ഒഴുകും. മനുഷ്യത്വം അപരന് ദോഷം വരുന്ന പ്രവൃത്തികൾ ചെയ്യില്ല. അവടെ ലക്ഷ്യം നിർവ്വചിക്കാനം നിർണ്ണയിക്കാനും കഴിയുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം

Asnap 516

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

Sasidara304

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6