Skip to content

chithrodayamflashnews.com

November 29, 2026 2:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ജോലിയവസരം; വിവിധ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം; 83,000 രൂപ ശമ്പളം

നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പരരായ ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക് വിജ്ഞാപനമിറക്കി. ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിങ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 13.

എഞ്ചിനീയര്‍ (ആര്‍ഇ-സിവില്‍), എഞ്ചിനീയര്‍ (ആര്‍ഇ- ഇലക്ട്രിക്കല്‍), എഞ്ചിനീയര്‍ (സിഡിഎം), എക്‌സിക്യുട്ടീവ് (ഫിനാന്‍സ്), എഞ്ചിനീയര്‍ (ഐ.ടി), എക്‌സിക്യുട്ടീവ് (സിസി) എന്നീ പോസ്റ്റുകളിലായി ആകെ 63 ഒഴിവുകളാണുള്ളത്.

പ്രായപരിധി

21 വയസ് മുതല്‍ 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

യോഗ്യത

ഏതെങ്കിലും അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ബിഇ/ ബിടെക് അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) ബിരുദം നേടിയിരിക്കണം.

ശമ്പളം
ജോലി ലഭിച്ചാല്‍ പ്രതിമാസം 80,000 രൂപ ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷയുടെയും വ്യക്തിഗത ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിയമനം നടന്ന ശേഷം കാലാവധി 3 വര്‍ഷമായിരിക്കും.

അപേക്ഷ

അപേക്ഷ നടപടികള്‍ മാര്‍ച്ച് 21ന് ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി എന്‍.ടി.പി.സി വെബ്‌സൈറ്റായ ntpcrel.co.in സന്ദര്‍ശിക്കുക.

അപേക്ഷകര്‍ ജനറല്‍ അല്ലെങ്കില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ 500 രൂപ ഫീസടക്കണം. മറ്റ് കാറ്റഗറിക്കാര്‍ ഫീസടക്കേണ്ടതില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6