Skip to content

chithrodayamflashnews.com

November 28, 2026 4:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാമുകിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; നടുറോഡിൽ പെൺകുട്ടിയെ തല്ലിക്കൊന്നത് സ്പാനർ കൊണ്ട്; ഇരുപതുകാരൻ അറസ്റ്റിൽ

മുംബൈ: നടുറോഡിൽ വച്ച് കാമുകിയെ തട്ടിക്കൊന്ന യുവാവ് പിടിയിൽ. രോഹിത് യാദവ് എന്ന ഇരുപതുകാരനാണ് തന്റെ മുൻ കാമുകി ആരതി (20) യാദവിനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയ്ക്ക് വേറെ ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് പ്രതി യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആരതി യാദവ് ജോലിക്ക് പോകുമ്പോൾ രാവിലെ എട്ടരയോടെ ഈസ്റ്റ് ചിഞ്ച്പാഡ ഏരിയയിൽ വച്ചാണ് ആക്രമിച്ചത്. സംഭവസമയത്ത് റോഡിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രതിയെ തടഞ്ഞില്ലെന്നും ആരോപണമുണ്ട്. 15 തവണയാണ് പ്രതി യുവതിയുടെ തലയിൽ സ്പാനർ കൊണ്ട് അടിച്ചത്. ഒരാൾ പ്രതിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അയാളെയും യുവാവ് ഭീഷണിപ്പെടുത്തി.

സംഭവസ്ഥലത്തുണ്ടായിരുന്നവർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബെെൽ ഫോണിൽ ഷൂട്ട് ചെയ്തതിരുന്നു. ദൃശ്യങ്ങളിൽ ​രോഹിത് കെെയിൽ ചോര പുരട്ട സ്‌പാനറുമായി നിൽക്കുന്നതും യുവതി റോഡിൽ കിടക്കുന്നതും കാണാം. യുവതിയുടെ മുഖം പിടിച്ച് നീ എന്തിനാണ് എന്നോട് ഇത് ചെയ്തതെന്ന് യുവാവ് ചോദിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്. ആരതിയുടെ മരണം ഉറപ്പാക്കിയ മരിച്ച പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. രോഹിത് യാദവിനെ അറസ്റ്റ് ചെയ്തതായും കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു. ആരതിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം പ്രതി അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6