Skip to content

chithrodayamflashnews.com

November 28, 2026 4:35 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പഠിക്കുന്നതിന്റെ പേരിൽ വഴക്ക് പറഞ്ഞതിൽ ദേഷ്യം; അമ്മയേയും അനുജനേയും കഴുത്തറുത്ത് കൊന്നു; കോളേജ് വിദ്യാർത്ഥി പിടിയിൽ

ചെന്നൈ: പഠിക്കുന്നതിന്റെ പേരിൽ വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിന് അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി കോളേജ് വിദ്യാർത്ഥി. ചെന്നൈ തിരുവൊട്ടിയൂരില്‍ മൂന്നാം വര്‍ഷ ബി.എസ്സി. വിദ്യാര്‍ഥിയായ നിതേഷാണ്(20) ആണ് അമ്മ പത്മ (45), പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സഹോദരന്‍ സഞ്ജയ്(15) എന്നിവരെ ക്രൂരമായി കഴുത്തറുത്ത് കൊന്നത്.

സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. അമ്മയോടായിരുന്നു പകയെങ്കിലും അമ്മ മരിക്കുന്നതോടെ അനുജന്‍ ഒറ്റപ്പെട്ടുപോകുമെന്ന ആശങ്കയുള്ളതിനാലാണ് സഹോദരനെയും കൊലപ്പടുത്തിയതെന്നാണ് നിതേഷ് പോലീസിന് മൊഴി നല്‍കി. പിതാവ് മുരുകന്‍ വിദേശത്താണ്.

വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. അതിനുശേഷം വീടുവിട്ടു പോയ നിതേഷ് അടുത്ത ദിവസം ബന്ധുവായ മഹാലക്ഷ്മിയുടെ മൊബൈലിലേക്ക് സംഭവത്തെക്കുറിച്ച് സന്ദേശം അയക്കുകയായിരുന്നു.

വീടിന് സമീപം താക്കോല്‍ വച്ചിട്ടുണ്ടെന്നും വേഗം അവിടെപ്പോയി നോക്കണമെന്നുമായിരുന്നു സന്ദേശം. എന്നാല്‍, സന്ദേശം ഒരു ദിവസം വൈകിയാണ് മഹാലക്ഷ്മി കണ്ടത്. തുടര്‍ന്ന് ശനിയാഴ്ച വീട്ടില്‍ പോയി നോക്കിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവൊട്ടിയൂരില്‍ കടല്‍ക്കരയില്‍നിന്ന് നിതേഷിനെ പിടികൂടുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6