Skip to content

chithrodayamflashnews.com

November 28, 2026 4:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിഷ്വൽ ആർട്ട് പരമോന്നത സർക്കാർ പുരസ്കാരമായ “രാജാ രവിവർമ്മ പുരസ്കാരം” സുരേന്ദ്രൻ നായർക്ക് നാളെ സമർപ്പിക്കും.

മലയാളിയായ പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ സുരേന്ദ്രൻ നായർക്ക് വിഷ്വൽ ആർട്ട് രംഗത്ത് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് രാജാരവിവർമ്മ പുരസ്കാരം.

മൂന്നുലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം.കലാരംഗത്ത് അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ സുരേന്ദ്രൻ നായർക്ക് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ 2022-ലെ പുരസ്കാരം സമർപ്പിയ്ക്കും.

ജൂലൈ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിലാണ് ചടങ്ങ്.

കേരളം ഇന്ത്യൻ ചിത്രകലയ്ക്കും ലോകത്തിനും സംഭാവന ചെയ്ത വിഖ്യാത കലാകാരനായിരുന്ന രാജാ രവിവർമ്മ ഭാരതീയ മനസ്സിൽ കലയുടെ പര്യായം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വിഷ്വൽ ആർട്ട് രംഗത്ത് സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരം രവിവർമ്മയുടെ നാമധേയത്തിലായതും.

1956-ൽ എറണാകുളം ജില്ലയിലെ ഓണക്കൂറിൽ ജനിച്ച സുരേന്ദ്രൻ നായർ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് കലയിൽ ബിരുദവും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ബുരുദാനന്തര ബിരുദവും നേടി. കലാപഠനത്തിന്റെ തുടക്കകാലത്ത് പാശ്ചാത്യകലയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യകലകളും സമന്വയിച്ചിരിക്കുന്നു.

സുരേന്ദ്രൻ നായരുടെ കലയിൽ തിയറ്റർ ഒരു പ്രധാന ഘടകമാണ്.അതാകട്ടെ, അനുഷ്ഠാനങ്ങളുടെ സൂക്ഷ്മ വിശകലനവും സ്വയം പരിവർത്തനവും രൂപങ്ങളുടെയും വാക്കുകളുടെയും പരസ്പര പ്രവർത്തനവുമാകുന്നു. പുതു അർത്ഥം സൃഷ്ടിക്കുംവിധം വാക്കുകൾ ചിത്രത്തിന്റെ അനിവാര്യ ഘടകമാണ്. പാരമ്പര്യവും ആധുനികതയും വളരെ സങ്കീർണ്ണമായി ഇഴചേർന്നിരിയ്ക്കുന്നു. നിഷ്കളങ്കമായ നർമ്മത്തിലൂടെയും പ്രത്യേക നോട്ടങ്ങളിലൂടെയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പലപ്പോഴും ഒരു ബഹുമുഖ കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്.

വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ ജൂലൈ 11 വൈകുന്നേരം 5 ന്

ചീഫ് സെക്രട്ടറി ഡോക്ടർ വി.വേണു ഐഎഎസ് മുഖ്യാതിഥിയുംസാംസ്കാരിക കാര്യ വകുപ്പ് ഡയറക്ടർ മായ ഐഎഫ്എസ് സ്വാഗതവും വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനുമായ ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺമുരളി ചീരോത്ത് പരിപ്രേക്ഷ്യം അവതരിപ്പിക്കും.

ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ സുരേന്ദ്രൻ നായർക്ക് രാജാരവിവർമ്മ പുരസ്കാരം സമർപ്പിക്കും.

കലാചരിത്രകാരൻ, സാംസ്കാരിക വിമർശകൻ, ക്യൂറേറ്റർ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ജോണി എം.എൽ. മുഖ്യപ്രഭാഷണം നടത്തും.

കേരള ഫിലിം ഡെവലപ്പ്മെന്റ് കോർപ്പ റേഷൻ ചെയർമാൻ ഷാജി.എൻ. കരുൺ, വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, സമം പദ്ധതി ചെയർപേഴ്സൺ സുജ സൂസൻ ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും.

സുരേന്ദ്രൻ നായർ മറുപടി പ്രഭാഷണവും അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ നന്ദിയും പറയും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6