Skip to content

chithrodayamflashnews.com

October 14, 2026 2:12 pm

നായികമാർ തമ്മിലുള്ള മത്സരം ശക്തമായിരുന്ന വേളയിൽ പോലും തെന്നിന്ത്യയിലെ നാല് ഭാഷകളിലും ഹിന്ദിയിലും ഒരു കൈനോക്കി വിജയം വരിച്ചൊരു നായികയുണ്ടെങ്കിൽ അത് അംബികയുടെ സഹോദരി കൂടിയായ രാധയാണ്.

നായികമാർ തമ്മിലുള്ള മത്സരം ശക്തമായിരുന്ന വേളയിൽ പോലും തെന്നിന്ത്യയിലെ നാല് ഭാഷകളിലും ഹിന്ദിയിലും ഒരു കൈനോക്കി വിജയം വരിച്ചൊരു നായികയുണ്ടെങ്കിൽ അത് അംബികയുടെ സഹോദരി കൂടിയായ രാധയാണ്. മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിൽ നടി സജീവമായിരുന്നു. അംബികയും രാധയും തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സഹോദരിമാരാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരുവരും അകൽച്ചയിലാണ്.

സ്വത്തുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സഹോദരിമാരുടെ അടുപ്പം തകർത്തത്. തന്നിൽ നിന്നും സഹോദരിയെ അകറ്റിയതും കുടുംബത്തിലെ ഐക്യം ഇല്ലാതാക്കിയതും രാധയുടെ ഭർത്താവിന്റെ കളികളാണെന്ന് അംബിക മണിക്കൂറുകൾക്ക് മുമ്പ് നടത്തിയ വാ​ർത്തസമ്മേളനത്തിൽ ആരോപിച്ചു.

തനിക്ക് അറിയാവുന്ന ഉദയ ചന്ദ്രിക (രാധയുടെ യഥാർത്ഥ പേര്) ഇത്ര ചീപ്പായ വ്യക്കിയല്ലെന്നും തനിക്ക് അവകാശപ്പെട്ട സ്വത്ത് കൂടി കൈക്കലാക്കാൻ രാധയെ മുന്നിൽ നിർത്തി അവരുടെ ഭർത്താവ് രാജശേഖരൻ നായർ കളിക്കുന്നതാണെന്നും അംബിക പറയുന്നു. രാജശേഖരൻ നായർ മലയാള സിനിമാ പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനായ വ്യക്തിയാണ്. എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ താരതമ്യേന ഇന്റർനെറ്റിൽ പരിമിതമാണ്. രാധയെ 1991 സെപ്റ്റംബർ 10നാണ് രാജശേഖരൻ നായർ വിവാഹം കഴിച്ചത്. വിവാഹശേഷം രാധ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും കുടുംബജീവിതത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിലെ പ്രമുഖ ഹോട്ടൽ വ്യവസായികളിൽ ഒരാളായ രാജശേഖരൻ നായർ ബിജെപി അംഗം കൂടിയാണ്.

രാജശേഖരൻ നായർ പ്രധാനമായും ഹോട്ടൽ, ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്ത് പ്രവർത്തിച്ച വ്യവസായി എന്ന നിലയിലാണ് അറിയപ്പെടുന്നത്. അദ്ദേഹം ഉദയ സമുദ്ര ​ഗ്രൂപ്പിന്റെ ഉടമയുമാണ്. രാജശേഖരൻ നായരുമായുള്ള വിവാഹത്തിൽ രാധയ്ക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. നടി കാർത്തിക നായർ, തുളസി നായർ എന്നിവരാണ് പെൺമക്കൾ. വിഘ്നേഷ് നായരാണ് മകൻ. രാഷ്ട്രീയത്തിലും സജീവമായ രാജശേഖരൻ. 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 2021ലാണ് രാധയും ഭർത്താവ് രാജശേഖരൻ നായരും ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. ഇതോടെ രാധയുടെ ജീവിതത്തിൽ രാഷ്ട്രീയവും പുതിയൊരു അധ്യായമായി. ഭർത്താവിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം രാധയും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയിൽ ദമ്പതികൾ സജീവമായി തുടരുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ രാജശേഖരൻ നായരുടെ ഹോട്ടൽ ബിസിനസ് കോടികൾ വിലമതിക്കുന്ന സംരംഭമായി വളർന്നതായാണ് റിപ്പോർട്ടുകൾ. ഇവർക്ക് ഏകദേശം 341 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഇതിൽ ഏകദേശം 300 കോടി രൂപയുടെ സ്വത്തുക്കൾ ഉൾപ്പെടുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമെല്ലാം രാജശേഖരൻ നായർക്ക് ബിസിനസുകൾ ഉള്ളതായും റിപ്പോർട്ടുകൾ പറയുന്നു. രണ്ടര വർഷം മുമ്പായിരുന്നു രാധയുടെ മകളും നടിയുമായ കാർത്തികയുടെ വിവാഹം. അത്യാഢംബരപൂർവമാണ് വിവാഹം നടന്നത്. അന്ന് മകളെ പൊന്നിൽ പൊതിഞ്ഞാണ് രാധയും രാജശേഖരനും കതിർമണ്ഡപത്തിലേക്ക് എത്തിച്ചത്. അതിനുശേഷമാണ് രാജശേഖരൻ നായരുടെ ആസ്തിയും ബിനിസനും എല്ലാം സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായത്.
തങ്ങളുടെ വീടും എആർഎസ് ​​ഗാർഡനുമെല്ലാം സ്വന്തമാക്കി റിസോർട്ടാക്കി മാറ്റാനാണ് രാജശേഖരൻ ശ്രമിക്കുന്നതെന്നും തനിക്ക് അവകാശപ്പെട്ട സ്വർണ്ണവും സ്വത്തുക്കളും രാധയുടേയും കുടുംബത്തിന്റേയും കയ്യിലാണെന്നും അംബിക ആരോപിക്കുന്നു. എല്ലാം രാധയുടെ ഭർത്താവ് രാജശേഖരന്റെ കളിയാണ്. എന്റെ വീടും എആർഎസ് ​ഗാർഡനുമെല്ലാം അവർക്ക് റിസോർട്ട് ആക്കണം. എന്റെ ഉദയചന്ദ്രിക അല്ല ഇപ്പോൾ രാധ. എന്റെ അനിയത്തി ഇങ്ങനെയുള്ള കുട്ടിയായിരുന്നില്ല. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലാണ് രാജശേഖരന്റെ കളി എന്നുമാണ് അംബിക പറഞ്ഞത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6