Skip to content

chithrodayamflashnews.com

November 29, 2026 6:18 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

നോക്കുകുത്തികൾ

കവിത

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഉണ്ടായിരുന്നു പണ്ടു പാടങ്ങളിൽ,
പുതുതായി പണിയുന്ന വീടുകൾക്കു മുന്നിൽ,
കോമാളി വേഷം കെട്ടിച്ച നോക്കുകുത്തി രൂപങ്ങൾ….
കൊന്നപ്പത്തലുകളേച്ചുകെട്ടി
പഴയ കരിക്കലത്തെ തലയാക്കി,
പിഞ്ചിത്തുടങ്ങിയ വസ്ത്രങ്ങൾ ഉടയാടയാക്കി
പലപല രൂപക്കോലങ്ങൾ…..
നോക്കുകുത്തികൾ….

ഇന്നുമുണ്ട് നോക്കുകുത്തികൾ
കണ്ണീരിൻ ഉറവകൾ വറ്റി
തണ്ണീരിൻ മാർഗ്ഗമില്ലാതെ,
വിശപ്പിന്റെയും ഒറ്റപ്പെടലിന്റെയും
സങ്കടങ്ങൾ പേറി,
പോയകാലത്തിന്റെ നെടുവീർപ്പുകൾ ഉള്ളിലേന്തി,
ചില വീടുകളിൽ… ഉമ്മറത്തിണ്ണകളിൽ…
വഴിയോരങ്ങളിൽ….
വൃദ്ധസദനങ്ങളിൽ….
നഷ്ടസ്വപ്നങ്ങളും പേറി ചില ജന്മങ്ങൾ….

ആദർശങ്ങളുടെ അപ്പോസ്തലൻമാർ തെരുവുകളിൽ
അച്ഛനമ്മമാരുടെ നന്മകൾ പ്രകീർത്തിക്കുമ്പോൾ,
അവർക്ക് ജന്മം നൽകിയവരിവർ….
ഇന്നിന്റെ നോക്കുകുത്തികൾ…

ജന്മശിഷ്ടങ്ങളുടെ കർമ്മബന്ധങ്ങളിൽ
ആയുസിന്റെ കണക്കുപുസ്തകത്തിൽ
ബാക്കിവച്ചുപോയ ജീവിതം തള്ളിനീക്കുന്ന
ഇന്നിന്റെ നോക്കുകുത്തികൾ….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6