
ഒന്നും പ്രതീക്ഷിക്കാതെ ആരും ആരേയും സ്നേഹിക്കുന്നില്ല.
സന്തോഷത്തിന് വേണ്ടി സ്നേഹിച്ചു തുടങ്ങിയാൽ കൂടുതൽ സന്തോഷം മറ്റുള്ളവരിൽ നിന്ന് ലഭിച്ചാൽ മനസ് സ്വാഭാവികമായും അങ്ങോട്ട് സഞ്ചരിക്കും. കരുതൽ /സാമ്പത്തികം അതാണ് കാരണമെങ്കിൽ ഇവ നഷ്ടപ്പെട്ടാൽ സ്നേഹവും നഷ്ടപ്പെടും.ആകാരഭംഗിയാണ് ആകർഷിച്ചതെങ്കിൽ അവിടെയും മടുപ്പ് സ്വാഭാവികം.ഏത് ബന്ധത്തിലും എനിക്കെന്തുകിട്ടും എന്ന് ചിന്തിക്കുന്നവരാണുള്ളത്. എന്തെങ്കിലും പ്രയോജനം ലഭിക്കാത്ത ഒരു ബന്ധവും മുന്നോട്ടുകൊണ്ടുപോകാൻ ആരും ഇഷ്ടപ്പെടുന്നില്ല.ഉപാധികളില്ലാതെ സ്നേഹിക്കാൻ,എന്തിന് സ്നേഹിക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായഉത്തരം നൽകാൻ കഴിയാത്ത ബന്ധങ്ങൾ വളരെ വിരളമാണ്. അതാണ് യഥാർത്ഥ സ്നേഹം. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ,ചേർത്തു പിടിക്കാനൊരാൾ ഇനി സ്വപ്നങ്ങളിൽ മാത്രം…

No Comment.