Skip to content

chithrodayamflashnews.com

November 29, 2026 8:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

15 മിനിറ്റിനുള്ളിൽ മനുഷ്യരെ കുളിപ്പിച്ച് തോർത്തിയെടുക്കുന്ന യന്ത്രവുമെത്തി

15 മിനിറ്റിനുള്ളിൽ മനുഷ്യരെ കുളിപ്പിച്ച് തോർത്തിയെടുക്കുന്ന യന്ത്രവുമെത്തി

എല്ലാ ജോലികളും സാങ്കേതിക വിദ്യയെ ഏൽപ്പിച്ചിരിക്കുകയാണ് മനുഷ്യർ. അപ്പോഴും പല്ലുതേപ്പും കുളിയുമെല്ലാം സ്വയം ചെയ്യണമായിരുന്നു എന്നൊരു പോരായ്മയുണ്ടായിരുന്നു. ഇപ്പോഴിതാ, കുളിയും യന്ത്രത്തെ ഏൽപ്പിക്കാൻ സമയമായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മനുഷ്യനെ കുളിപ്പിച്ച് തോർത്താനുള്ള വാഷിം​ഗ് മെഷിനുകൾ ഉടൻ വിപണിയിലെത്തുമത്രെ. ജപ്പാനിലാണ് ‘മനുഷ്യ വാഷിംഗ് മെഷീനുകൾ’ സജ്ജമാകുന്നത്.

വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യരെ കുളിപ്പിച്ച് തോർത്തിയെടുക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. 15 മിനിറ്റ് ഈ മെഷീനിൽ ഇരുന്നാൽ നിങ്ങളെ കുളിപ്പിച്ച് തോർത്തി മെഷ്യൻ പുറത്തിറക്കും. എല്ലാം എഐയുടെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സഹായത്തോടെ. യന്ത്രത്തിനുള്ളിൽ കടക്കുന്ന മനുഷ്യരുടെ ശരീരത്തെയും ചർമ്മത്തെയും കുറിച്ച് മെഷ്യനിലെ എഐ പഠിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ശരീരത്തിന് ആവശ്യമായ സോപ്പും ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കുകയും ചെയ്ത ശേഷമേ യന്ത്രം പണി തുടങ്ങു.

ജാപ്പനീസ് കമ്പനിയായ ‘സയൻസ് കോ’ യാണ് ഈ ‘മനുഷ്യ വാഷിംഗ് മെഷീൻ’ വികസിപ്പിച്ചെടുത്തതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഒസാക്ക കൻസായിയിൽ വച്ച് നടന്ന എക്‌സ്‌പോയിൽ 1,000 -ത്തോളം പേരെ ട്രയൽ റൺ നടത്തുകയും ചെയ്തു. എക്‌സിബിഷന് ശേഷം ഒരു മാസ് പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കുമെന്നാണ് സയൻസ് കമ്പനി ചെയർമാൻ അയോമ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഇത്തരമൊരു മെഷ്യൻ ആദ്യത്തേതല്ല. 50 വർഷം മുമ്പ് 1970-ൽ ജപ്പാനിലെ വേൾഡ് സാനിയോ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ പാനസോണിക്) ഇത്തരമൊരു മെഷ്യൻ ആദ്യം വികസിപ്പിച്ചിരുന്നു. പക്ഷേ, ആ മെഷ്യന് വിപണി കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6