Skip to content

chithrodayamflashnews.com

October 15, 2026 7:16 am
Asnap 2425

വാട്സാപ്പ് ടോപ് സെക്യൂരിറ്റി! ഇനി മുതൽ വാട്സ്‌ആപ്പ് സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല.

വാട്സാപ്പ് എപ്പോഴും തങ്ങളുടെ ഉപയോക്താക്കളുടെ സെക്യൂരിറ്റിയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ സൈബർ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്.

എന്നാല്‍ Meta-യുടെ മെസേജിങ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഈ പ്രശ്നം ഉണ്ടാകരുതെന്നാണ് കമ്ബനിയുടെ ഉദ്ദേശ്യം. ഇതിനുള്ള Security Update ഇപ്പോള്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി.

WhatsApp സെക്യൂരിറ്റി അപ്ഡേറ്റ്

ഇനി അപ്ലിക്കേഷനില്‍ മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകള്‍ എടുക്കാൻ സാധിക്കുന്നതല്ല. വാട്സ്‌ആപ്പ് പ്രൈവസിയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ഇങ്ങനെയൊരു ഫീച്ചർ കൊണ്ടുവരുന്നത്. AI ടെക്നോളജി വ്യാപകമായി ഉപയോഗിക്കുന്ന കാലഘട്ടമാണിത്. ഈ സന്ദർഭത്തില്‍ ഡീപ്-ഫേക്ക് പോലുള്ള ടെക്നോളജികളും ദുരുപയോഗം ചെയ്യപ്പെടുന്നു.

ഡീപ് ഫേക്ക് വഴി ഫോട്ടോകളും വീഡിയോകളും തിരിച്ചറിയാനാവാത്ത വിധം മോർഫ് ചെയ്യുന്നു. പലരും മറ്റാളുകളുടെ പ്രൊഫൈലില്‍ പോയി അവരുടെ DP Screenshot എടുക്കാറുണ്ട്. ഇങ്ങനെ എടുക്കുന്ന ഫോട്ടോകള്‍ പിന്നീട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഇത് മുന്നില്‍ കണ്ടാണ് മെറ്റയുടെ പുതിയ നടപടി.

എന്തായാലും ഈ പുതിയ ഫീച്ചർ ടെലഗ്രാം പോലുള്ള മറ്റ് മെസേജിങ് ആപ്പുകളില്‍ ലഭിക്കുന്നില്ല. അതിനാല്‍ തന്നെ മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഏറ്റവും മികച്ച സെക്യൂരിറ്റി തരുന്നത് വാട്സ്‌ആപ്പാണെന്ന് പറയാം.

WhatsApp പ്രൊഫൈലില്‍ നിന്നും സ്ക്രീൻഷോട്ടില്ല

പുതിയ അപ്‌ഡേറ്റ് ആദ്യം കണ്ടെത്തിയത് ആൻഡ്രോയിഡ് ഫോണുകളിലാണ്. ഈ നിയന്ത്രണം മെറ്റ കമ്ബനി ഉടൻ കൊണ്ടുവരുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാല്‍ മെറ്റയോ വാട്ട്‌സ്‌ആപ്പോ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇനി നിങ്ങള്‍ വാട്സ്‌ആപ്പിലെ പ്രൊഫൈല്‍ പിക്ചർ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാല്‍ എന്താണ് കാണുന്നതെന്നോ? ആപ്പ് നിയന്ത്രണങ്ങള്‍ കാരണം സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല എന്ന മെസേജായിരിക്കും കാണുന്നത്. എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കളുടെ വാട്സ്‌ആപ്പില്‍ ഈ നിയന്ത്രണം വന്നിട്ടില്ല. എങ്കിലും സ്ക്രീൻഷോട്ട് എടുക്കുന്നെങ്കില്‍ അവിടെ ഡിപി ശൂന്യമായി കാണാൻ സാധ്യതയുണ്ട്.

എങ്കിലും സൂക്ഷിക്കുക…

മെറ്റയുടെ ഭാഗത്ത് നിന്ന് നിങ്ങളുടെ പ്രൈവസി സൂക്ഷിക്കുന്നതിന് ഒരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. എങ്കിലും മറ്റൊരു ഫോണ്‍ ക്യാമറ ഉപയോഗിച്ച്‌ വേണമെങ്കില്‍ നിങ്ങളുടെ ഡിപി പകർത്താനാകും.

അതിനാല്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള കോണ്ടാക്റ്റുകളുമായി മാത്രം പ്രൊഫൈല്‍ പിക്ചർ ദൃശ്യമാക്കുക. അതായത്, വാട്സ്‌ആപ്പ് സെറ്റിങ്സ് തുറക്കുക. ഇവിടെ പ്രൈവസി ഫീച്ചേഴ്സില്‍ നിന്ന് ആർക്കൊക്കെ നിങ്ങളുടെ ഡിപി കാണാമെന്നത് നിയന്ത്രിക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6