കോഴിക്കോട് നഗരത്തിൽ വൻലഹരി മരുന്ന് വേട്ട
കോഴിക്കോട് : ക്രിസ്തുമസ് ന്യൂയർ ആഘോഷത്തിന് മുന്നോടിയായി കോഴിക്കോട് നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി എത്തിച്ച അരക്കിലോ എംഡിഎ, 50 ഗ്രാം ബ്രൗൺഷുഗർ എന്നിവ ഡാൻസാഫും സിറ്റി പോലീസും ചേർന്ന് പിടികൂടി.
ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ മിംസ് ഹോസ്പ്പിറ്റലിൽ സമീപം 326.5 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ സി എ ഹൌസിൽ മുഹമ്മദ് സി.എ (28), സീതിക്ക ഹൌസിൽ ജാസം അൽത്താഫ്. എസ്.ബി (22) എന്നിവരെയും, ഇന്ന് രാവിലെ മെഡിക്കൽ കോളേജിന് സമീപം വച്ച് 245 ഗ്രാം എംഡിഎംഎയുമായി ഫാറൂഖ് കോളേജ് സ്വദേശി ചാത്തൻ പറമ്പിൽ ഫാസിർ (37), മംഗലാപുരം സ്വദേശിനി പട്ടർ കോടി ഷാഹിദാബാനു (32) എന്നിവരെയും നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ കെ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്. ഐ സൈഫുള്ള, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നു പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ വലിയങ്ങാടിക്ക് സമീപം വച്ച് 45 ഗ്രാം ബ്രൗൺഷുഗറുമായി ബേപ്പൂർ സ്വദേശി വാണിയം പറമ്പ് മുജീബ് റഹ്മാ(36)നെ നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ കെ ബോസിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നു പിടികൂടി.
പിടികൂടിയ 571 ഗ്രാം എംഡി എംഎക്ക് വിപണിയിൽ 25 ലക്ഷത്തോളം വില വരും. കൂടാതെ പിടികൂടിയ ബ്രൗൺഷുഗറിന് വിപണിയിൽo നാലുലക്ഷത്തോളം വില വരും.
ആഘോഷ ദിനങ്ങളെ വരവേൽക്കുന്നതിനായി കോഴിക്കോട് സിറ്റിയിലേക്ക് ഒഴുകുന്ന മാരക ലഹരി വസ്തുക്കളെ പിടികൂടുന്നതിനായി തുടർന്നും ഡാൻസാഫിന്റെ നിരീക്ഷണം ശക്തമാക്കുമെന്ന് നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസ് അറിയിച്ചു. പിടികൂടിയിട്ടുള്ള പ്രതികളെല്ലാം തന്നെ ലഹരിക്ക് അടിമകളും, ലഹരി വസ്തുക്കൾ വിറ്റ് ആഡംബര ജീവിതം നയിക്കുന്നവരുമാണ്. ബാംഗ്ലൂർ, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ ലഹരി വസ്തുക്കൾ എത്തിച്ചത്. പോലീസ് പിടികൂടാതിരിക്കാൻ സ്ത്രീകളെയും ലഹരി കരിയർമാരായി ഉപയോഗിക്കുന്നുണ്ട്.
ഡാൻസാഫ് എസ് ഐ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ കെ, എസ് സി പി ഒ അഖിലേഷ് കെ, സിപിഒമാരായ ലതീഷ് എം കെ, സരുൺകുമാർ പി.കെ, ശ്രീശാന്ത് എൻ.കെ, ഷിനോജ് മംഗലശ്ശേരി, അഭിജിത്ത് പി, ദിനീഷ് പി.കെ, മുഹമ്മദ് മഷ്ഹൂർ. കെ.എം എന്നിവരും മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ടൗൺ പോലീസ് സ്റ്റേഷനിലെ എസ് ഐ മുരളീധരൻ, ഷബീർ, എ എസ് ഐ സജീവൻ, എസ് സി പി ഒ ബിനിൽ കുമാർ, എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
No Comment.