നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം”എസ്. ജെ സംഗീത(വജ്രലക്ഷ്മി )യുടെ ‘മായാബന്ധനം’ എന്ന കവിതാസമാഹാരത്തിന്.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം “എസ്. ജെ. സംഗീത(വജ്രലക്ഷ്മി)യുടെ മായാബന്ധനം എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 2025-ജനുവരി 19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുന്നതാണ്.
തിരുവനന്തപുരം ജില്ലയിൽ കാലടി(മണക്കാട് വില്ലേജ് ) സ്വദേശിനിയാണ് എസ്. ജെ സംഗീത(വജ്രലക്ഷ്മി). സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിണി, പൊതുമരാമത്ത് വകുപ്പിൽ ജോലിചെയ്യുന്നു.
സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നതിനൊപ്പം സംഗീത
ചെറുപ്പകാലം തൊട്ടേ വായന,എഴുത്ത്,
ചിത്രരചന എന്നീ മേഖലകളിലും മികവ് തെളിയിച്ചിരുന്നു.15 വർഷങ്ങൾക്കുശേഷം വീണ്ടും എഴുത്തിൽ സജീവമായിരിക്കുന്നു. വിവിധ മാസികകളിലും, ഓൺലൈൻ /ഓഫ്ലൈൻ മാധ്യമങ്ങളിലും
സജീവ സാന്നിധ്യമാണ്.
സംഗീതയ്ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയിൽ എഴുത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ചുരുങ്ങിയ കാലയളവിൽ സാധിച്ചിട്ടുണ്ട്.
എസ് .കെ.പൊറ്റെക്കാട് സ്മാരക അവാർഡ്, കടമ്മനിട്ട കാവ്യാഞ്ജലി പുരസ്കാരം, പാർത്ഥസാരഥി അക്ഷരശ്രേഷ്ഠപുരസ്കാരം,BSS (ഭാരത് സേവക് സമാജ് )പുരസ്കാരം, നന്മ സർഗോത്സവ പുരസ്കാരം, പൊതുമരാമത്ത് വകുപ്പുതല മത്സരങ്ങളിലും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
No Comment.