Skip to content

chithrodayamflashnews.com

November 28, 2026 12:51 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ “ചെണ്ടവാദ്യവും മലയാളലിപിയും “എന്ന പഠനഗ്രന്ഥത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം” കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ “ചെണ്ടവാദ്യവും മലയാളലിപിയും “എന്ന പഠനഗ്രന്ഥത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ ചെണ്ടവാദ്യവും മലയാള ലിപിയും എന്ന പഠനഗ്രന്ഥത്തിന് ലഭിച്ചു. 2025-ജനുവരി 19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

പന്ത്രണ്ടാമത്തെ വയസ്സിൽ പിതാവായ കണ്ടല്ലൂർ സദാശിവനിൽനിന്നും തായമ്പക, കഥകളി മേളം, പഞ്ചാരി മേളം (തെക്കൻചിട്ട)തുടങ്ങിയവ അഭ്യസിച്ചു. കലാഭാരതിയിൽനിന്നും കലാമണ്ഡലം ശിവദാസന്റെ കീഴിൽ കഥകളി ചെണ്ട (വടക്കൻ സമ്പ്രദായം )അഭ്യസിച്ചു. പിന്നീട് വൈക്കം ക്ഷേത്രകലാപീഠത്തിൽനിന്നും പഞ്ചവാദ്യവും.
പാഴൂർ ദാമോദരമാരാർ, പുലിപ്ര കൃഷ്ണൻകുട്ടി, സദനം ദിവാകരൻ തുടങ്ങിയവർ ഗുരുക്കൻമാരാണ്. ആൾ ഇന്ത്യ റേഡിയോയിലും, ദൂരദർശനിലും തായമ്പക അവതരിപ്പിക്കാറുണ്ട്.

2005-ൽ കലാരത്ന അവാർഡ് (പള്ളിപ്പാട് അച്യുതമാരാർ പുരസ്‌കാരം)
2006-ഇൽ ബഷീർ പുരസ്‌കാരം, 2008-ഇൽ ഗുരുശ്രേഷ്ഠപുരസ്‌കാരം, മണ്ണാർശാല പുരസ്‌കാരം,ക്രഡിറ്റ് ആദരവ്, കലാപീഠം ആദരവ്, വലിയകുളങ്ങര തെക്കേക്കര ദേവസ്വം ആദരവ്, ഗുരുദക്ഷിണ പുരസ്‌കാരം (എരുവക്ഷേത്രം), തപസ്യ കലാക്ഷേത്രം (നെടുംകണ്ടം )ആദരവ്, വാദ്യകലാരത്നപുരസ്‌കാരം (പാവുമ്പ ക്ഷേത്രം ), തെക്കൻ മേഖല സംമ്പ്രദായ വാദ്യകുലപതി പട്ടം, നാട്യം അവാർഡ്, മേളകലാനിധി വാദ്യകലാരത്നം ഗുരുവന്ദന പുരസ്‌കാരം(അടൂർ പെരിങ്ങാനാട് ക്ഷേത്രം ), സി. എം. എച്ച്, എസ് പുരസ്‌കാരം,സർഗ്ഗവിശാരദ പുരസ്‌കാരം (ശിവശക്തി),
രാഗലയം മൂസിക്ക് സൊസൈറ്റി ആദരവ്
ഉൾപ്പെടെ മറ്റനവധി പുരസ്‌കാരങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.

400-ഓളം ക്ഷേത്രങ്ങളിൽ മേളപ്രമാണം നടത്തിവരുന്നു.

ചലച്ചിത്ര -സീരിയൽ നടൻ ജഗത്നാഥ വർമ്മ, മനുവർമ്മ, സി. ആർ. മഹേഷ്‌ (എം. എൽ. എ )അടക്കം പതിന്നാലു സ്കൂളുകളി ലായി 2000-ത്തിൽപ്പരം
ശിഷ്യസമ്പത്തുണ്ട്.

കഥകളി ചെണ്ടയിലും തായമ്പകളിലും പഞ്ചാരി മേളത്തിലും സജീവമായി പ്രവർത്തിച്ചുവരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6