നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം” കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ “ചെണ്ടവാദ്യവും മലയാളലിപിയും “എന്ന പഠനഗ്രന്ഥത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം”കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ ചെണ്ടവാദ്യവും മലയാള ലിപിയും എന്ന പഠനഗ്രന്ഥത്തിന് ലഭിച്ചു. 2025-ജനുവരി 19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുന്നതാണ്.
പന്ത്രണ്ടാമത്തെ വയസ്സിൽ പിതാവായ കണ്ടല്ലൂർ സദാശിവനിൽനിന്നും തായമ്പക, കഥകളി മേളം, പഞ്ചാരി മേളം (തെക്കൻചിട്ട)തുടങ്ങിയവ അഭ്യസിച്ചു. കലാഭാരതിയിൽനിന്നും കലാമണ്ഡലം ശിവദാസന്റെ കീഴിൽ കഥകളി ചെണ്ട (വടക്കൻ സമ്പ്രദായം )അഭ്യസിച്ചു. പിന്നീട് വൈക്കം ക്ഷേത്രകലാപീഠത്തിൽനിന്നും പഞ്ചവാദ്യവും.
പാഴൂർ ദാമോദരമാരാർ, പുലിപ്ര കൃഷ്ണൻകുട്ടി, സദനം ദിവാകരൻ തുടങ്ങിയവർ ഗുരുക്കൻമാരാണ്. ആൾ ഇന്ത്യ റേഡിയോയിലും, ദൂരദർശനിലും തായമ്പക അവതരിപ്പിക്കാറുണ്ട്.
2005-ൽ കലാരത്ന അവാർഡ് (പള്ളിപ്പാട് അച്യുതമാരാർ പുരസ്കാരം)
2006-ഇൽ ബഷീർ പുരസ്കാരം, 2008-ഇൽ ഗുരുശ്രേഷ്ഠപുരസ്കാരം, മണ്ണാർശാല പുരസ്കാരം,ക്രഡിറ്റ് ആദരവ്, കലാപീഠം ആദരവ്, വലിയകുളങ്ങര തെക്കേക്കര ദേവസ്വം ആദരവ്, ഗുരുദക്ഷിണ പുരസ്കാരം (എരുവക്ഷേത്രം), തപസ്യ കലാക്ഷേത്രം (നെടുംകണ്ടം )ആദരവ്, വാദ്യകലാരത്നപുരസ്കാരം (പാവുമ്പ ക്ഷേത്രം ), തെക്കൻ മേഖല സംമ്പ്രദായ വാദ്യകുലപതി പട്ടം, നാട്യം അവാർഡ്, മേളകലാനിധി വാദ്യകലാരത്നം ഗുരുവന്ദന പുരസ്കാരം(അടൂർ പെരിങ്ങാനാട് ക്ഷേത്രം ), സി. എം. എച്ച്, എസ് പുരസ്കാരം,സർഗ്ഗവിശാരദ പുരസ്കാരം (ശിവശക്തി),
രാഗലയം മൂസിക്ക് സൊസൈറ്റി ആദരവ്
ഉൾപ്പെടെ മറ്റനവധി പുരസ്കാരങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.
400-ഓളം ക്ഷേത്രങ്ങളിൽ മേളപ്രമാണം നടത്തിവരുന്നു.
ചലച്ചിത്ര -സീരിയൽ നടൻ ജഗത്നാഥ വർമ്മ, മനുവർമ്മ, സി. ആർ. മഹേഷ് (എം. എൽ. എ )അടക്കം പതിന്നാലു സ്കൂളുകളി ലായി 2000-ത്തിൽപ്പരം
ശിഷ്യസമ്പത്തുണ്ട്.
കഥകളി ചെണ്ടയിലും തായമ്പകളിലും പഞ്ചാരി മേളത്തിലും സജീവമായി പ്രവർത്തിച്ചുവരുന്നു.
No Comment.