Skip to content

chithrodayamflashnews.com

November 28, 2026 12:39 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൊണ്ടോട്ടിയിലെ നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് പിടിയിൽ

കൊണ്ടോട്ടിയിലെ നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് പിടിയിൽ

കൊണ്ടോട് കൊണ്ടോട്ടിയിലെ നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍. കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദ് എന്നയാളാണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വാഹിദിനെ കൊണ്ടോട്ടി പോലീസിന് കൈമാറിയതായാണ് വിവരം.

കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസ് നടപടി. ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. നിറത്തിന്റെ പേരിലടക്കം ഭര്‍ത്താവില്‍ നിന്നുണ്ടായ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നേരത്തേ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ യുവജനകമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ജനുവരി 14 നാണ് ഷഹാനയെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശ്ശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്ത മകളാണ് ഷഹാന. കൊണ്ടോട്ടി ഗവ. കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി. ഗണിതശാസ്ത്ര വിദ്യാര്‍ഥിനിയാണ്. ഷഹാനയുടെ പിതാവ് ബഷീര്‍ ഗള്‍ഫിലാണ്.

ചൊവ്വാഴ്ച രാവിലെ 9.30 വരെ വീട്ടിലെ ജോലികള്‍ ചെയ്തിരുന്ന ഷഹാനയെ പെട്ടെന്ന് കാണാതായി. മാതാവ് അന്വേഷിച്ചപ്പോള്‍ മുറി പൂട്ടിയതായി മനസ്സിലായി. ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് വാതില്‍ പൊളിച്ച് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ മേയ് 27-നായിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും നിക്കാഹ്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗള്‍ഫിലേക്ക് പോയി. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6