Skip to content

chithrodayamflashnews.com

November 28, 2026 12:27 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; രണ്ട് ഒഡിഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; രണ്ട് ഒഡിഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഒഡിഷ സ്വദേശികളായ രമേശ്‌ ബാരിക്ക് (34), ആകാശ് ബലിയാർ സിങ് (35) എന്നിവരെയാണ് ഡൻസാഫ് ടീമും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് വെള്ളിപറമ്പ് അഞ്ചാം മൈലിൽനിന്ന് പിടികൂടിയത്. 10.5 കിലോ കഞ്ചാവ് ഇവരിൽനിന്ന്‌ പിടികൂടി.

ഒഡിഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി വിതരണംചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പകൽ ജോലിക്ക് പോയി പുലർച്ചെയും രാത്രിയും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു. സിറ്റി നർക്കോട്ടിക് സെൽ അസി. കമീഷണർ കെ എ ബോസ്, ഡൻസാഫ് എസ്‌ഐ മനോജ്‌ ഇടയേടത്ത്‌, എസ്ഐ കെ അബ്ദുറഹ്മാൻ, മെഡിക്കൽ കോളേജ് എസ്ഐമാരായ വി ആർ അരുൺ, സി സന്തോഷ്‌, പി രാജേഷ് തുടങ്ങിയവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6