Skip to content

chithrodayamflashnews.com

November 28, 2026 12:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നൂറുവര്‍ഷം ജയിലില്‍ അടച്ചോളൂ’; തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് പ്രതി ചെന്താമര.

നൂറുവര്‍ഷം ജയിലില്‍ അടച്ചോളൂ’; തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് പ്രതി ചെന്താമര.


പാലക്കാട്: എത്രയും പെട്ടെന് തന്നെ ശിക്ഷിക്കണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. നൂറു വർഷം ജയിലില്‍ അടച്ചോളൂവെന്നും ചെന്താമര മജിസ്‌ട്രേറ്റിനോട് പറഞ്ഞു.

എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയോട് സമ്മതിച്ചു. മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര പറഞ്ഞു. മകള്‍ എഞ്ചിനിയറാണെന്നും മരുമകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ചെന്താമരയെ അടുത്തമാസം പന്ത്രണ്ട് വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

പൂർവ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകള്‍ നടത്തിയത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

അയല്‍വാസിയായ സജിതയെ കൊലപ്പെടുത്തി ജയിലില്‍പോയ ചെന്താമര ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുട‌ർന്ന് ഒളിവില്‍പ്പോയി.

ചെന്താമര ലോക്കപ്പില്‍ ആദ്യം ചോദിച്ചത് ചിക്കനും ചോറും; പൊലീസ് കൊടുത്തത് ഇഡ്ഡലിയും ഓംലറ്റും.

പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയോടെ പോത്തുണ്ടിയില്‍ നിന്നാണ് ചെന്താമരയെ പിടികൂടിയത്. ആലത്തൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ 125 പൊലീസുകാർ സംഘങ്ങളായി തിരിഞ്ഞ് രാവിലെ മുതല്‍ നാടെങ്ങും തിരച്ചില്‍ തുടങ്ങിയിരുന്നു. ആത്മഹത്യസംശയിച്ച്‌ ജലാശയങ്ങളില്‍ അഗ്നിശമനസേന പരിശോധിച്ചിരുന്നു. കെഡാവർ നായയെ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ രാത്രിയോടെ കണ്ടെത്തുകയായിരുന്നു. വിശപ്പ് സഹിക്കാനാകാതെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു ചെന്താമരയെ പൊലീസ് വലയിലാക്കിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6