Skip to content

chithrodayamflashnews.com

November 28, 2026 12:02 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

പ്രജിൻ ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചു, മുറിയിൽനിന്ന് പ്രത്യേക ഈണത്തിൽ ശബ്‌ദം; സിനിമാ നിർമാണത്തിന് പണം ആവശ്യപ്പെട്ടു’

പ്രജിൻ ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചു, മുറിയിൽനിന്ന് പ്രത്യേക ഈണത്തിൽ ശബ്‌ദം; സിനിമാ നിർമാണത്തിന് പണം ആവശ്യപ്പെട്ടു’


തിരുവനന്തപുരം∙ വെള്ളറട കിളിയൂര്‍ ചരുവിള ബംഗ്ലാവില്‍ ആര്‍.ജോസ്(70) മകന്റെ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. ആഭിചാരവും ദുര്‍മന്ത്രവാദവും ഉള്‍പ്പെടെ സംശയിക്കുന്ന കേസില്‍ ഇപ്പോള്‍ സാമ്പത്തിക പ്രശ്‌നങ്ങളും നിര്‍ണായകമാകുകയാണ്. കേസില്‍ പ്രതിയായ മകന്‍ പ്രജിന്റെ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസം തന്നെ പ്രജിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

പ്രജിന് അഞ്ച് ഫോണുകളാണുള്ളത്. ഇതില്‍ ഏതാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്താന്‍ സഹോദരി ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പൊലീസ് വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കൊച്ചിയില്‍ സിനിമാ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രജിന്‍, സിനിമാ നിര്‍മാണത്തിനായി പിതാവിനോടു പണം ചോദിച്ചിരുന്നു. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പണം കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജോസിനെ പ്രജിന്‍ മര്‍ദിച്ചിരുന്നെന്നും സൂചനയുണ്ട്. ഇന്‍ക്വസ്റ്റ് വേളയില്‍ ജോസിന്റെ ശരീരത്തില്‍ കണ്ട മര്‍ദനമേറ്റ പാടുകള്‍ക്ക് രണ്ടു മാസത്തോളം പഴക്കമുണ്ടായിരുന്നു. ഇതാണു പൊലീസിനെ സംശയത്തിലാക്കിയിരുന്നത്.

പ്രജിന്റെ വിദ്യാഭ്യാസത്തിനായി വലിയ സാമ്പത്തികബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. സ്ഥലം വിറ്റാണ് പ്രജിനെ ചൈനയില്‍ മെഡിക്കല്‍ പഠനത്തിനായി അയച്ചിരുന്നത്. എന്നാല്‍ പഠനത്തിനുശേഷം മടങ്ങിവന്ന പ്രജിന്‍ മാതാപിതാക്കളോട് എപ്പോഴും ദേഷ്യത്തിലായിരുന്നു. പിന്നീടാണ് സിനിമാ പഠിക്കാനായി കൊച്ചിയിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. പൊലീസ് ഈ സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നിലവില്‍ ജോസും കുടുംബവും താമസിക്കുന്ന വീടും പറമ്പും പണയത്തിലാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് പ്രജിന്‍ സിനിമാ നിര്‍മാണത്തിനായി കൂടുതല്‍ പണം ആവശ്യപ്പെട്ടത്.

കൊച്ചിയില്‍ സിനിമാ പഠനം കഴിഞ്ഞു തിരിച്ചെത്തിയ പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായെന്ന് അമ്മ സുഷമാകുമാരി പൊലീസിനോടു പറഞ്ഞിരുന്നു. വീടിന്റെ ഒന്നാംനിലയിലെ പ്രജിന്റെ മുറിയിലേക്ക് മാതാപിതാക്കൾ പോകാന്‍ ശ്രമിച്ചാല്‍ പ്രജിന്‍ ശക്തമായി എതിര്‍ത്തിരുന്നു. പൂട്ടിയിരിക്കുന്ന മുറിയില്‍നിന്ന് ഒരു പ്രത്യേക ഈണത്തിലെ ശബ്ദം എപ്പോഴും മുഴങ്ങിക്കേള്‍ക്കുമെന്നും അമ്മ സുഷമകുമാരി പറയുന്നു. വിവരം പൊലീസില്‍ അറിയിച്ചിരുന്നു. ഒരുവട്ടം പൊലീസെത്തി താക്കീതും നല്‍കി. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രജിന്‍ പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കൾ ഡോക്ടറെ കാണിച്ചു. കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ജയിലില്‍ നിന്നിറങ്ങിയാല്‍ മകന്‍ തന്നെയും മകളെയും കൊല്ലാന്‍ സാധ്യതയുണ്ടെന്നും സുഷമകുമാരി ഭയക്കുന്നുണ്ട്. കൊച്ചിയില്‍നിന്നു വന്നതിനു ശേഷം പ്രജിന്‍ പള്ളിയില്‍ പോകുന്ന പതിവും ആരാധനയും നിര്‍ത്തി. പള്ളിയിലേക്ക് പോകാന്‍ വിളിച്ചാലും പോകാറില്ല. ബ്ലാക് മാജിക്കുമായി സംഭവത്തിനു ബന്ധമുണ്ടെന്നാണ് വീട്ടുകാരുടെ സംശയം. കൊലയ്ക്ക് ദിവസങ്ങള്‍ക്കു മുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചിരുന്നു. മുറിയിലെ മേശപ്പുറത്ത് വിചിത്രരൂപത്തിലുള്ള പ്രതിമകളും ആയുധങ്ങളും മറ്റും സൂക്ഷിച്ചിരുന്നു.

ഫെബ്രുവരി 5ന് രാത്രി 9.30നാണ് പ്രജിന്‍ പിതാവ് ജോസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹാളിലെ സോഫയില്‍ ചാരിക്കിടക്കുകയായിരുന്ന ജോസിന്റെ തലയില്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ പിന്തുടര്‍ന്ന് അടുക്കളയില്‍ വച്ച് കഴുത്തിലും നെഞ്ചിലും വെട്ടി വീഴ്ത്തി. തുടര്‍ന്നു മരണം ഉറപ്പിക്കാന്‍ പിതാവിന്റെ കഴുത്തറുക്കുകയും ചെയ്തു. കൊലപാതകത്തിനു ശേഷം കാറോടിച്ച് സ്റ്റേഷനില്‍ എത്തിയാണു പ്രജിന്‍ പൊലീസില്‍ കീഴടങ്ങിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6