ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ആത്മഹത്യ ചെയ്തു.
പാലക്കാട്:ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (50), ഭാര്യ സംഗീത (47) എന്നിവരാണ് മരണപ്പെട്ടത്.അദ്ധ്യാപികയായ
സംഗീത കോയമ്പത്തൂരിലാണ് താമസം. കൃഷ്ണകുമാർ പാലക്കാട് ജില്ലയിലെ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം വണ്ടാഴിയിൽ വീട്ടിലെത്തി കൃഷ്ണകുമാർ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. കൃഷ്ണകുമാർ കൂടുതൽ സമയവും വണ്ടാഴിയിലെ കുടുംബ വീട്ടിലാണ് താമസം. ഭാര്യ സംഗീത കോയമ്പത്തൂരിൽ കുട്ടികൾക്കൊപ്പമാണ് താമസം. ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു
No Comment.