Skip to content

chithrodayamflashnews.com

November 28, 2026 11:38 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എംഎൽഎ ഇല്ല, മുകേഷിന് അപ്രഖ്യാപിത വിലക്കോ?

സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എംഎൽഎ ഇല്ല, മുകേഷിന് അപ്രഖ്യാപിത വിലക്കോ?


മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായിരിക്കുകയാണ്. ഇതിനിടെ കൊല്ലം എംഎൽഎയായ എം മുകേഷിന്റെ സാന്നിദ്ധ്യം സമ്മേളനത്തിൽ ഇല്ലാത്തത് ശ്രദ്ധനേടുകയാണ്. മുകേഷ് സിനിമാ ചിത്രീകരണത്തിലായതിനാലാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് വിവരം.

അതേസമയം, മുകേഷും പാർട്ടിയുമായുള്ള ഭിന്നതകളാണ് അസാന്നിദ്ധ്യത്തിന് കാരണമായി പല കോണുകളിലും നിന്നും വ്യാഖ്യാനം ഉയരുന്നത്. മുകേഷിന്റെ മണ്ഡലത്തിലാണ് സമ്മേളന നഗരി. പ്രചാരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവച്ചതല്ലാതെ സാമൂഹ്യമാദ്ധ്യമങ്ങളിലും എംഎൽഎ സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവയ്ക്കാത്തതും ചർച്ചയാകുന്നുണ്ട്. ലൈംഗികാരോപണക്കേസിനെ തുടർന്ന് മുകേഷിന് പാ‌ർട്ടിയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്നും വിവരമുണ്ട്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. ജില്ലാ സമ്മേളനത്തിലും മുകേഷിനെതിരെ വിമർശനം ഉയർന്നിരുന്നു.മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അടുത്തിടെയാണ് കു​റ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിയായ നടി ആരോപിച്ച കു​റ്റം തെളിഞ്ഞതായി കു​റ്റപത്രത്തിൽ പറഞ്ഞിരുന്നു. പരാതിയിൽ എംഎൽഎക്കെതിരെ ഡിജി​റ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കു​റ്റപത്രം സമർപ്പിച്ചത്.പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ഇ മെയിൽ സന്ദേശങ്ങളുമാണ് ഡിജിറ്റൽ തെളിവായി സ്വീകരിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതടക്കമുള്ള സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.2010ലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. സിനിമയിൽ അവസരം നൽകാമെന്നും താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്തും മുകേഷ് പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നടിയുടെ പരാതിയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് മരട് പൊലീസാണ് ആദ്യം കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. കേസിൽ മുകേഷിന് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. തൃശൂർ വടക്കാഞ്ചേരിയിൽ വച്ചും സമാന സംഭവങ്ങൾ ആവർത്തിച്ചെന്ന് നടി പറഞ്ഞതോടെ അവിടെയും കേസ് രജിസ്റ്റർ ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6