Skip to content

chithrodayamflashnews.com

November 27, 2026 5:17 am
മുറിവുകളെ തോൽപ്പിച്ച അപൂർവ്വ പ്രണയം; ചക്രക്കസേരയിലായ പ്രിയതമന് തുണയായി പൊലീസുകാരിയായ അർച്ചന, മനസ്സ് തൊടും ജീവിതകഥ! “ഭാര്യ മരിച്ചു” എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുകൂട്ടി ഭർത്താവ്… മൃതദേഹം കണ്ടപ്പോൾ സംശയം തോന്നി, ഒടുവിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ! മലപ്പുറം ക്രൈം ബ്രാഞ്ച് യൂണിറ്റ് പുതിയ ഓഫീസ് കെട്ടിടം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു, സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. പെണ്‍കുട്ടിയുടെ വീട്ടുകാരെ പറ്റിക്കാന്‍ ഹാജരാക്കിയത് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെംബറുടെയും പേരിലുള്ള വ്യാജ സത്യവാങ്മൂലം; ആദ്യവിവാഹവും വിവാഹമോചനവും മറച്ചുവെച്ച് കൊട്ടാരക്കരയില്‍ രണ്ടാം വിവാഹം

മലപ്പുറം ക്രൈം ബ്രാഞ്ച് യൂണിറ്റ് പുതിയ ഓഫീസ് കെട്ടിടം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു,

കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗത്തിലേക്കും വിജിലന്‍സിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ കാര്യക്ഷമതയ്ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്നും അന്വേഷണത്തില്‍ അഭിരുചിയുള്ള ഉദ്യോഗസ്ഥരെ പ്രത്യേക പരീക്ഷയിലൂടെ കണ്ടെത്തിയാണ് ഇപ്പോള്‍ നിയമനം നടത്തുന്നതെന്നും ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

മലപ്പുറം പൊലീസ് സ്റ്റേഷന് സമീപം ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റിനായി പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസ് സേനയിലെ ജോലിഭാരം കാരണം മാറ്റിനിര്‍ത്തപ്പെടുന്നവരെ തള്ളിക്കളയാനുള്ള ഇടമല്ല ക്രൈം ബ്രാഞ്ചും വിജിലന്‍സുമെന്ന് മന്ത്രി പറഞ്ഞു. ഡി.ജി.പി, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എന്നിവരുമായി ആലോചിച്ച് തയ്യാറാക്കിയ പ്രത്യേക അഭിരുചി പരീക്ഷയിലൂടെയാണ് പുതിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്.

നിലവില്‍ 2026-ല്‍ മാത്രം പുതിയതായി രജിസ്റ്റര്‍ ചെയ്ത 321 കേസുകള്‍ ഉള്‍പ്പെടെ 2,763 സുപ്രധാന കേസുകളാണ് ക്രൈം ബ്രാഞ്ച് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്ത് മികച്ച സേവനമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നതെന്നും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു

ഡി.വൈ.എസ്.പി.റൂമുകള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സി.ഐ.റൂമുകള്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ്, എം.ടി.വി.റൂം എന്നിവ ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.മുഖ്യാതിഥിയായിരുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എ., സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, ക്രൈം ബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി എസ്. അജിത ബേഗം, മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.ടി. നാരായണന്‍, മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.വി. റിനിഷ, എന്നിവര്‍ സംബന്ധിച്ചു.

മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രന്‍ സ്വാഗതവും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജെ. തോമസ് നന്ദിയും പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6