അപവാദ പ്രചരണം: നടൻ ബാല മുൻഭാര്യയായ ഡോ. എലിസബത്ത് ഉദയനെതിരെ പോലീസിൽ പരാതി നൽകി – സോഷ്യൽ മീഡിയയിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്നാണ് പരാതി. യൂട്യൂബർ അജു അലക്സുമായി ചേർന്നാണ് അപവാദ പ്രചരണം. അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത കോൾ വന്നു. പണം നൽകാത്തതിന് പിന്നാലെയാണ് അപവാദപ്രചരണം എന്നും ബാല.
കൊച്ചി ഡി.സി.പി. ഓഫീസിൽ ഭാര്യ കോകിലയുടെ ഒപ്പമെത്തിയാണ് ബാല പരാതി നൽകിയത്. ബാലയുടെ വക്കീലും കരൾ ദാനം ചെയ്ത ജേക്കബും കൂടെയുണ്ടായിരുന്നു.
No Comment.