കാറില്‍ ഹെറോയിനും കഞ്ചാവും, പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ
കൽപ്പറ്റ: നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ മൂന്നുപേര്‍ ഹെറോയിനും കഞ്ചാവുമായി കൽപ്പറ്റയിൽ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ് (23), തിരൂരങ്ങാടി പള്ളിക്കൽ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്.
മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നഗരത്തിൽ ജനമൈത്രി ജംഗ്ഷനിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
No Comment.