Skip to content

chithrodayamflashnews.com

November 28, 2026 11:28 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

ഫർസാനയെയും അഹ്സാനെയും കൊന്നത് വിശ​ദീകരിച്ച് അഫാൻ; തെളിവെടുപ്പ് പൂർത്തിയായി

ഫർസാനയെയും അഹ്സാനെയും കൊന്നത് വിശ​ദീകരിച്ച് അഫാൻ; തെളിവെടുപ്പ് പൂർത്തിയായി


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ തെളിവെടുപ്പ് പൂർത്തിയായി. അനുജൻ അഹ്സാനെയും പെൺ സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ ഇന്ന് തെളിവെടുത്തു. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന നാളെ അഫാനെ കോടതിയിൽ ഹാജരാക്കും.അനുജൻ അഹ്സാനെയും പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിൽ വെഞ്ഞാറമൂട് പൊലീസ് എടുത്ത കേസിൽ ആണ് ഇന്നത്തെ തെളിവെടുപ്പ്. ആദ്യം ഫർസാനയെയും അഹ്സാനെയും ക്രൂരമായി കൊലപ്പെടുത്തിയ ഉമ്മ ഷമിയെ ജീവച്ഛവമാക്കിയ പേരുമലയിലെ സ്വന്തം വീട്ടിലേക്ക്. ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ സ്വന്തം വീട്ടിൽ വച്ച് താൻ ചെയ്ത ക്രൂരതകൾ അഫാൻ പൊലിസിന് വിവരിച്ച് നൽകി. നേരെ സ്വർണ്ണമാല പണയം വെച്ച് ധനകാര്യ സ്ഥാപനത്തിലേക്ക്. അവിടെനിന്ന് കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും അതിടാൻ ബാഗ് വാങ്ങിയ കടകളിലേക്ക്.

കൊലകൾക്കിടയിൽ സിഗരറ്റ്, പെപ്സി, മുളക് പൊടി, എലിവിഷം തുടങ്ങിയവ വാങ്ങിയ കടകളിലേക്കും അഫാനെയും കൊണ്ട് പോലീസ് പോയി. ഏറ്റവും ഒടുവിൽ കൊല്ലാനായി സുഹൃത്ത് ഫർസാനയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ഇടത്തേക്കും. തുടർന്ന് പ്രതിയ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുപോയി. മൂന്നുദിവസത്തെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക്. മാതാവ് ഷെമി പഴയ മൊഴിയിൽ ഉറച്ചുനിൽക്കുന്നത് കേസിനെ ബാധിക്കില്ലെന്നതാണ് പൊലീസ് വിലയിരുത്തൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6