താമരശ്ശേരിയിൽ ഭാര്യയെ കൊന്ന യാസറും അമ്മയെ കൊന്ന ആഷിക്കും സുഹൃത്തുക്കൾ; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: താമരശ്ശേരി കക്കാടിൽ ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യാസറും ക്യാൻസർ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും സുഹൃത്തുക്കൾ. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം അക്രമത്തിന് ശേഷം യാസിർ ബാലുശ്ശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നു കളയുകയായിരുന്നു.
കക്കാട് സ്വദേശിനി ഷിബിലയാണ് യാസറിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്മാൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്.യാസിർ മാരുതി 800-KL 57X 4289 കാറിലാണ് സഞ്ചരിക്കുന്നത്
No Comment.