Skip to content

chithrodayamflashnews.com

November 28, 2026 11:12 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

മരണ ഭയം, അശോകൻ ഉറങ്ങിയത് മകനെ മുറിയിൽ പൂട്ടിയിട്ട ശേഷം; അമ്മയെ കൊന്ന മകൻ മരിച്ചത് വിഷം കഴിച്ച്

മരണ ഭയം, അശോകൻ ഉറങ്ങിയത് മകനെ മുറിയിൽ പൂട്ടിയിട്ട ശേഷം; അമ്മയെ കൊന്ന മകൻ മരിച്ചത് വിഷം കഴിച്ച്


ബാലുശ്ശേരി | ലഹരി ദുരന്തമായി, അമ്മയ്ക്ക് പിന്നാലെ ആ വീട്ടിലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലിൽ നാട്. പനായി ചാണോറ അശോകനാണു മൂത്ത മകൻ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. 2012ൽ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകൻ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു.

രാവിലെ അച്ഛനുമായി തർക്കം ഉണ്ടാക്കിയ ശേഷം മകൻ സുധീഷ് അങ്ങാടിയിൽ എത്തിയിരുന്നു. അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ചാണു സുധീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.

ഇതേ വീട്ടിൽ വച്ച് മുൻപും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയൽവാസി കണ്ടതു കൊണ്ടാണ് അശോകൻ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താൽ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകൻ ഉറങ്ങിയിരുന്നത്. 2 മാസം മുൻപ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടു പോയതായി പൊതുപ്രവർത്തകൻ മുഹ്സിൻ കീഴമ്പത്ത് പറഞ്ഞു. തുടർ ചികിത്സ മുടങ്ങി.

പ്രതിയായ മകൻ സുധീഷിനെ ചോദ്യം പൊലീസ് ചോദ്യം ചെയ്തു വരുന്നു. മരണ വിവരം അറിഞ്ഞ് പൊതുപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെ പേർ വീട്ടിൽ എത്തിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6